
മാർത്തോമാ ബധിരവിദ്യാലയത്തിന്റെ സ്ഥാപക ദിനം ആഘോഷിച്ചു.
*മാർത്തോമാ ബധിരവിദ്യാലയത്തിന്റെ സ്ഥാപക ദിനം ആഘോഷിച്ചു.
ചെർക്കള മാർത്തോമാ ബധിരവിദ്യാലയത്തിന്റെ 44 മത് സ്ഥാപക ദിനാഘോഷം മുൻ മന്ത്രി സി ടി അഹമ്മദലി ഉൽഘാടനം ചെയ്തു. പർശ്വവത്കരിക്കപ്പെട്ട ഒരു ജനതയെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുവാൻ മാർത്തോമാ സ്കൂളിന് സാധിച്ചു എന്ന് അദ്ദേഹം തന്റെ ഉൽഘാടനപ്രസംഗത്തിൽ പറഞ്ഞു. ശബ്ദമില്ലാത്തവരുടെ ശബ്ദമാകുവാൻ സ്കൂളിന് സാധിച്ചു എന്നതിൽ സന്തോഷിക്കുന്നു.
ഫാ.മാത്യു ജോൺ അധ്യക്ഷൻ ആയിരുന്നു.
കാസറഗോഡ് ജില്ലാ സാമൂഹ്യ നീതി ഓഫീസർ ആര്യ പി രാജ് കെ എ എസ് മുഖ്യപ്രഭക്ഷണം നടത്തി.മാർത്തോമാ കോളേജ് ഫോർ ദി ഡെഫ് വൈസ് പ്രിൻസിപ്പാൾ ഫാ ജോർജ് വർഗീസ്, പി ടി എ പ്രസിഡന്റ് ഭാസ്കരൻ ആർ, സ്കൂൾ പ്രധാനാധ്യാപിക ഷീല എസ്, ബാലചന്ദ്രൻ ബാദിയടുക്ക എന്നിവർ സംസാരിച്ചു.
സ്ഥാപകദിനതോടനുബന്ധിച്ചു 2023-24 അധ്യയന വർഷത്തിൽ SSLC,+2 വിനും ഉന്നത വിജയം നേടിയ കുട്ടികളെ മോമെന്റൊയും ക്യാഷ് അവാർഡും നൽകി അനുമോദിച്ചു.
സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ മാത്യു ബേബി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജോഷിമോൻ കെ ടി നന്ദിയും അർപ്പിച്ചു സംസാരിച്ചു.