മടിക്കൈ പഞ്ചായത്ത് ഡി കാറ്റഗറിയിൽപ്പെട്ടതിനാൽ സർക്കാർ നിർദ്ദേശിക്കുന്ന എല്ലാ നിയന്ത്രണങ്ങളും ബാധകമായിരിക്കും

മടിക്കൈ ഗ്രാമ പഞ്ചായത്ത്

29 -7- 21നു ചേർന്ന മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിന്‍റെ അദ്ധ്യക്ഷതയിൽചേര്‍ന്ന ജാഗ്രതാ സമിതി യോഗ തീരുമാനങ്ങൾ

———————————————————————–

30 -07- 2021 മുതൽ 04 -08-2021 വരെ ബാധകം.

1.മടിക്കൈ പഞ്ചായത്ത് ഡി കാറ്റഗറിയിൽപ്പെട്ടതിനാൽ സർക്കാർ നിർദ്ദേശിക്കുന്ന എല്ലാ നിയന്ത്രണങ്ങളും ബാധകമായിരിക്കും

2.പഞ്ചായത്ത് പരിധിയിൽ നടക്കുന്ന പൊതു പരിപാടികൾ വിവാഹങ്ങൾ പിറന്നാൾ ആഘോഷങ്ങൾ മരണാനന്തര ചടങ്ങുകൾ മറ്റു് വിശേഷ പരിപാടികൾ തുടങ്ങിയവ കോവിഡ് ജാഗ്രതാ പോർട്ടലിലും പഞ്ചായത്ത് ഓഫീസിലും, ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസിലുംരജിസ്റ്റർ ചെയ്ത് അനുമതിപത്രം വാങ്ങേണ്ടതാണ്

3.അവശ്യ സാധനങ്ങൾ വിൽക്കുന്ന വ്യാപാരസ്ഥാപനങ്ങൾ രാവിലെ എട്ട് മണി മുതൽ വൈകുന്നേരം 5 മണി വരെ മാത്രം തുറന്നു പ്രവർത്തിക്കാവുന്നതാണ്. (ശനി ഞായർ ഉൾപ്പെടെ )

4. വ്യാവസായിക,കാർഷിക പ്രവർത്തനങ്ങൾ, ക്വാറി അടക്കമുള്ള നിർമ്മാണപ്രവർത്തനങ്ങൾ, ഇവിടേക്കുള്ള പാക്കേജിംഗ്ഉൾപ്പെടെയുളള അസംസ്കൃതവസ്തുക്കൾ വിൽപ്പന നടത്തുന്ന കടകൾ എന്നിവ രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെ തുറന്ന് പ്രവർത്തിക്കാവുന്നതാണ്. ( ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, പെയിന്റ്, കമ്പി, മലഞ്ചരക്ക് വ്യാപാര സ്ഥാപനങ്ങൾക്ക് എന്നിവയ്ക്ക് അനുമതിയില്ല)

5.സർക്കാർ ഓഫീസുകൾ പൊതുമേഖലാ സ്ഥാപനങ്ങൾ കമ്പനികൾ എന്നിവയ്ക്ക് പ്രവർത്തനാനുമതി ഇല്ല

6.ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ തുടങ്ങിയവ തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ മാത്രം പ്രവർത്തിക്കാവുന്നതാണ്.

7. മറ്റ് കടകൾ, സ്വകാര്യ സ്ഥാപനങ്ങൾ, ബ്യൂട്ടി പാർലറുകൾ, ബാർബർ ഷോപ്പുകൾ, ജ്വല്ലറി, പാദരക്ഷകൾ വിൽക്കുന്ന കടകൾ, തുണിക്കടകൾ, പുസ്തക വില്പനശാലകൾ, മൊബൈൽ ഷോപ്പുകൾ എന്നിവയ്ക്ക് പ്രവർത്തനാനുമതിയില്ല.

8. ഓട്ടോ-ടാക്സി സ്റ്റാന്റുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കുന്നതല്ല. എന്നാൽ നിയന്ത്രണങ്ങളോടെ സർവ്വീസ് നടത്താവുന്നതാണ്.

9. ആരാധനാലയങ്ങൾ, കളിസ്ഥലങ്ങൾ, ക്ലബുകൾ എന്നിവയ്ക്ക് പ്രവർത്തനാനുമതിയില്ല.

10. അക്ഷയ കേന്ദ്രങ്ങൾ, ജന സേവന കേന്ദ്രങ്ങൾ എന്നിവ രാവിലെ 8 മണി മുതൽ 5 മണി വരെ തുറന്ന് പ്രവർത്തിക്കാവുന്നതാണ്.

11. കോവിഡ് പോസിറ്റീവ് ആയ മുഴുവൻ രോഗികളെയും പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള D.C.C യിലേക്ക് മാറ്റുുന്നതാണ്.

12. കോവിഡ് പരിശോധനയുടെ ടെസ്റ്റിന്റെ എണ്ണം വർധിപ്പിക്കുന്നതിനായി വാർഡുകളിലും കോളനികളിലും മൊബൈൽ ടെസ്റ്റിംഗ് നടത്താൻ തീരുമാനിച്ചു.

13. റേഷൻ കടകൾ സർക്കാർ നിർദ്ദേശമനുസരിച്ച് പ്രവർത്തിക്കാവുന്നതാണ്

അവശ്യസേവന വിഭാഗത്തില്‍പ്പെടുന്ന വകുപ്പുകളുടെ ഓഫീസുകൾ കാറ്റഗറി വ്യത്യാസമില്ലാതെ മുഴുവന്‍ ജീവനക്കാരേയും വെച്ച് പ്രവര്‍ത്തിക്കേണ്ടതാണ്.

മുകളിൽ പ്രവർത്തനം അനുവദിച്ചിട്ടുള്ള എല്ലാ സ്ഥാപനങ്ങളിലും കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കുന്നുവെന്ന് ബന്ധപ്പെട്ടവർ ഉറപ്പുവരുത്തേണ്ടതാണ് . ജീവനക്കാർ ആരെങ്കിലും വളരെ ചെറിയ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചാൽ പോലും നിർബന്ധമായും ടെസ്റ്റ് ചെയ്യ്ത് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാകുന്നത് വരെ ജോലിയിൽ നിന്ന് മാറ്റി നിർത്തേണ്ടതുമാണ്. ഇതിന്റെ പൂർണ ഉത്തരവാദിത്വം ബന്ധപ്പെട്ട സ്ഥാപനമേധാവികൾ/കടയുടമകള്‍-ക്ക് ആയിരിക്കും.

എസ്. പ്രീത
പ്രസിഡണ്ട് മടിക്കൈ ഗ്രാമ പഞ്ചായത്ത്

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close