പൂക്കളങ്ങളുടെ ഓണക്കാലത്ത്  മേനി  നി(മ)റച്ച് ‘പൂമ്പാറ്റ’കളെത്തും എമ്പോറിയിട്ടറി നൂലിൽ ചാരുതയോടെ….

പൂക്കളങ്ങളുടെ ഓണക്കാലത്ത് 
മേനി  നി(മ)റച്ച് ‘പൂമ്പാറ്റ’കളെത്തും എമ്പോറിയിട്ടറി നൂലിൽ ചാരുതയോടെ….

: കോവിഡ് ആശങ്കയിലും ഓണത്തെ വരവേൽക്കാൻ മലയാളികൾ ഒരു‌ങ്ങിക്കൊണ്ടിരിക്കേ,
പൂർണമായും എംബ്രോയ്ഡറി നൂലിൽ നെയ്തെടുത്ത വർണ്ണ വസ്ത്രവൈവിധ്യത്തിലൂടെ ഓണത്തുമ്പിയെ അണിയിച്ചൊരുക്കുകയാണ് സ്മൃതി സൈമൺ. ഓണം സ്പെഷ്യലായി കുന്നത്തൂർ മനയുടെ പശ്ചാത്തലത്തിൽ എടുത്ത ഫോട്ടോ ഷൂട്ടിലൂടെയാണ് വാടാനപ്പള്ളി സ്മൃതി കോളജ് പ്രിൻസിപ്പലും കോസ്റ്റ്യൂം ഡിസൈനറുമായ സൈമൺ ‘ഓണത്തുമ്പി’ എന്ന ഈ വസ്ത്രാലങ്കാരം നിർവ്വഹിച്ചിരിക്കുന്നത്.
ശലഭ വസ്ത്രം ധരിച്ച സുന്ദരികൾ  
പൂക്കളത്തിൻ ചാരുതയോടെ 
ഓണക്കോടിയുടെ അത്യപൂർവ്വകാഴ്ചയാണൊരുക്കുന്നത്. 

ബട്ടർഫ്‌ളൈ യുടെ മാതൃക യിൽ 
 ഡിസൈൻ ചെയ്ത ബ്ലൗസ് തയ്ച്ചെടുക്കാൻ ഒന്നര മാസം വേണ്ടിവന്നു.  ഇതിനായി  വ്യത്യസ്ത നിറങ്ങളിലുള്ള നൂലുകൾ ഒന്നിച്ചു നെയ്യുന്ന മെഷിനും തയ്യൽക്കാരേയും കണ്ടെത്താനുള്ള അന്വേഷണം മാസങ്ങ ളോളം തുടർന്നു. ഒടുവിൽ കണ്ണൂരിലാണ് ഇത് നിർമിച്ചെടുത്തത് പലപ്പോഴും നൂലിന്റെ ലഭ്യതക്കുറവു മൂലം നിറങ്ങൾ മാറ്റേണ്ടി വന്നു.ഡിസൈനിലും ചില തിരുത്തലുകൾ വരുത്തി. 

എംബ്രോയ്ഡറി വർക്കിൽ നിരവധി വസ്ത്രങ്ങൾ വിപണിയിൽ ലഭ്യമാണെങ്കിലും എംബ്രോയ്ഡറിനൂൽകൊണ്ട് മാത്രമായി വസ്ത്രം നെയ്തെടുത്തുവെന്നതാണ് ഈ കോസ്റ്റ്യൂം കൂടുതൽ വ്യത്യസ്തമാക്കുന്നത്.


എംബ്രോയ്ഡറി നൂലിൽ നെയ്തെടുത്ത ചിത്രശലഭ മാതൃകയിലുള്ള ബ്ലൗസിന്റെ ഇരു ഭാഗവും ഒരുപോലെയാണ്.
ശലഭ ഡിസൈന് അപാകത വരാതിരിക്കാൻ ബട്ടനും സിബും ബ്ലൗസിന്റെ മുൻ ഭാഗത്തോ പിന്നിലോ വയ്ക്കാതെ കൈമറ വരുന്ന ഒരു വശത്താണ് പിടിപ്പിച്ചിട്ടുള്ളത്. ബ്ലൗസിന്  തൈക്കുമ്പോൾ ഡിസൈൻ വികൃതമാകാതിരിക്കാൻ
കലാവൈഭവത്തോടെ
വിദഗ്ധമായി ശ്രദ്ധിച്ചിട്ടുണ്ട്.

തയ്യൽ ജോലി ഉൾപ്പെടെ 10,000 രൂപയാണ് ബ്ലൗസിനും, സ്ക്രട്ടിനും ചെലവായത്.ഇത്തരത്തിൽ അപൂർവ്വതയും മനോഹാരിതയും ഇഴചേർന്ന ബ്ലൗസുകളാണ് മോഡലുകളുടെ സഹായത്തോടെ  ഓണക്കാഴ്ചയായി അവതരിപ്പിക്കുന്നത്. ഇതോടൊപ്പം മോഡേൺ,ട്രെഢീഷണൽ എന്നിങ്ങനെയായി സെറ്റ് മുണ്ട്,സെറ്റ് സാരി,ആൺ കുട്ടികളുടെ ജുബ്ബ,ഷർട്ട് എന്നിവയും ഒരുക്കിട്ടുണ്ട്. വർത്തമാന കാലത്തി റ്റെ പരിമിതികളിൽ നിന്നുള്ള ഈ  ഫോട്ടോ ഷൂട്ട്‌ ഓണക്കാലത്ത്     മലയാളികൾ ക്ക് വേറിട്ട ദൃശ്യ വിരുന്ന ആയിരിക്കും 

നേരത്തെ പ്രകൃതി എന്ന പേരിൽ സൈമൺ രൂപകല്പന ചെയ്ത ഫോട്ടോ ഷൂട്ട് ഏറെ ശ്രദ്ധ നേടിയിരുന്നു.പനയോല,കവുങ്ങിൻ ഓല,കാറ്റാടി ഇല എന്നിവയിൽ തുന്നിച്ചേർത്ത വസ്ത്രങ്ങളാണ് 
കാടിന്റെ പശ്ചാത്തലത്തിൽ
പ്രകൃതിയുടെ ദൃശ്യ വിരുന്നൊരുക്കിയത്.

പരിസ്ഥിതിയെ നശിപ്പിക്കാതെ തന്നെ
ഈവിധം മനുഷ്യരെ സൗന്ദര്യ സങ്കല്പനങ്ങളിലേയ്ക്ക് അടുപ്പിക്കാൻ കഴിയുമെന്ന് അടയാളപ്പെടുത്തുന്നതു കൂടിയായിരുന്നു അന്നത്തെ ഫോട്ടോ ഷൂട്ട്.പഴയ പത്രക്കടലാസുകളിലും കോഴിത്തൂവലിലും  വ്യത്യസ്ത വസ്ത്രങ്ങൾ നെയ്തെടുത്തും സൈമൺ പ്രശംസ പിടിച്ചു പറ്റി.


 
 സ്മൃതി സൈമന് സഹായിയായി ഷെറിൻ പ്രിൻസൻ,കെ ടി ഷിലി എന്നിവർ ഓണം ഷൂട്ട് കോസ്റ്റ്യൂം ഡിസൈനിങ്ങിൽ പ്രവർത്തിച്ചിട്ടുണ്ട്. 
സ്റ്റൈലിഷ്: വിലാഷ് ഇഷ്ടം,എഡിറ്റിങ് ജിതിൻ പുലിക്കോട്ടിൽ എന്നിവരുടേതാണ്.സുമേഷ് മുല്ലശേരിയുടെ ക്യാമറയ്ക്ക് അക്ഷയ്,പ്രജിത്ത് എന്നിവർ സഹായികളായി പ്രവർത്തിക്കുന്നു.

സിന്ധു പ്രദീപിന്റെ 
മേക്കപ്പണിഞ്ഞ്

മോഡലുകളാകുന്നത് ഐശ്വര്യ നിള, ദീപ്തി ദേവ്,ശ്രീലക്ഷ്മി മോഹനൻ,ബിബീഷ് കുട്ടൻ,അലൈൻ മേച്ചേരി എന്നിവരാണ്.എസ് സുജീഷാണ് നിർമ്മാണ നിർവ്വഹണം.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close