കാസര്‍കോട് ജില്ലയില്‍ 681 പേര്‍ക്ക് കൂടി കോവിഡ്, 660 പേര്‍ക്ക് രോഗമുക്തി* കാസര്‍കോട് ജില്ലയില്‍ 681 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 660 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 7017 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 342 ആയി ഉയര്‍ന്നു.
*ഐ.പി.ആര്‍.ഡി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കാസര്‍കോട്*
*വാര്‍ത്താക്കുറിപ്പ്*
30 ജൂലൈ 2021
*കാസര്‍കോട് ജില്ലയില്‍ 681 പേര്‍ക്ക് കൂടി കോവിഡ്, 660 പേര്‍ക്ക് രോഗമുക്തി*
കാസര്‍കോട് ജില്ലയില്‍ 681 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 660 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 7017 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 342 ആയി ഉയര്‍ന്നു.
*ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 28115 പേര്‍*
വീടുകളില്‍ 26794 പേരും സ്ഥാപനങ്ങളില്‍ 1321 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 28115 പേരാണ്. പുതിയതായി 2073 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 8388 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 4881, ആന്റിജന്‍ 3488, ട്രൂനാറ്റ് 19). 2650 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 1883 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 923 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 660 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
106639 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 98758 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.
ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്: 9.2
—
Information – Public Relations Department
Kasargod
Email: dioksgd@gmail.com
Ph: 04994 255145
—