കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നിന്നും സ്ഥലം മാറി പോകുന്ന ഉദ്യോഗസ്ഥർക്ക് യാത്രയയപ്പ് നൽകി.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നിന്നും സ്ഥലം മാറി പോകുന്ന ഉദ്യോഗസ്ഥർക്ക് യാത്രയയപ്പ് നൽകി.
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നിന്നും സ്ഥലം മാറിപ്പോകുന്ന ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ എസ്. സോളമൻ, ഹെഡ് അക്കൗണ്ടന്റ് കെ. സരോജിനി, വനിതാ ക്ഷേമ ഓഫീസർ കെ. സജിത, വി. ഇ. ഒ. സുനിൽ. കെ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഉമേഷ് നാരായണൻ എന്നിവർക്ക് ജനപ്രതിനിധികളും സഹ ജീവനക്കാരും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ യാത്രയയപ്പ് നല്കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠൻ പരിപാടി ഉദ്ഘാടനം ചെയ്ത് സ്ഥലം മാറി പോകുന്ന ഉദ്യോഗസ്ഥർക്ക് ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.വി ശ്രീലത അധ്യക്ഷത വഹിച്ചു. പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം. കുമാരൻ, മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ്.പ്രീത, അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.ശോഭ, ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലക്ഷ്മി, ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. വിജയൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സീത, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മാരായ എ. ദാമോദരൻ, ഗീതാ, പുഷ്പ എം.ജി, ഷക്കീല ബഷീർ, പുഷ്പ ശ്രീധർ, ലക്ഷ്മി തമ്പാൻ, എം.ജിതേഷ്,ടി. കെ ഹരിഹരൻ എന്നിവർ സംസാരിച്ചു
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നിന്നും സ്ഥലം മാറിപ്പോകുന്ന ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ എസ്. സോളമനെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠൻ ഉപഹാരം നൽകി അനുമോദിക്കുന്നു