കേരള പൂരക്കളി കലാ അക്കാദമി കാഞ്ഞങ്ങാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചികിത്സാ ധനസഹായം വിതരണം ചെയ്തു.
കേരള പൂരക്കളി കലാ അക്കാദമി കാഞ്ഞങ്ങാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചികിത്സാ ധനസഹായം വിതരണം ചെയ്തു.
കാഞ്ഞങ്ങാട്: ജോലിക്കിടെ തെങ്ങിൽ നിന്നും വീണ് നട്ടെല്ലിന് ക്ഷതമേറ്റ ചികിത്സയിലായിരുന്ന രാവണേശ്വരം കുന്നത്ത് നാരായണൻ വെളിച്ചപ്പാടിന് കേരള പൂരക്കളി കലാ അക്കാദമി കാഞ്ഞങ്ങാട് മേഖലാ കമ്മിറ്റിയുടെ ചികിത്സാധനസഹായ വിതരണം നടന്നു. പൂരക്കളി കലാ അക്കാദമി കാഞ്ഞങ്ങാട് മേഖലാ പ്രസിഡണ്ട് ദാമോദരൻ കാഞ്ഞങ്ങാടിന്റെ അധ്യക്ഷതയിൽ പയ്യന്നൂർ എം.എൽ.എ ടി.ഐ.മധുസൂദനൻ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ച് ചികിത്സ ധനസഹായം നാരായണൻ വെളിച്ചപ്പാടിന് കൈമാറി. കേരള പൂരക്കളി അക്കാദമി സെക്രട്ടറി കെ.വി മോഹനൻ, കേരള പൂരക്കളി കലാ അക്കാദമി സംസ്ഥാന ജനറൽ സെക്രട്ടറി ഗോപാലകൃഷ്ണ പണിക്കർ മടിക്കൈ, സംസ്ഥാന വൈസ് പ്രസിഡണ്ട് എൻ. കൃഷ്ണൻ, സംസ്ഥാന ട്രഷറർ ദാമോദര പണിക്കർ കാഞ്ഞങ്ങാട്, സംസ്ഥാന കമ്മിറ്റി അംഗം രവി തുരുത്തി, സംസ്ഥാന കമ്മിറ്റി അംഗം അനീഷ് ദീപം, സുരേഷ്കെ. എൽ രാജേന്ദ്രൻ കോളിക്കര, പി,രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു