സഹജീവനം ഭിന്നശേഷി സഹായ കേന്ദ്രം

സഹജീവനം ഭിന്നശേഷി സഹായ കേന്ദ്രം

കോവിഡ് രോഗവ്യാപനംമൂലം ഭിന്നശേഷി വിഭാഗങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തൊഴിൽ പരിശീലന കേന്ദ്രങ്ങൾ, തെറാപ്പി സെൻ്ററുകൾ എന്നിവ അടഞ്ഞുകിടക്കുകയാണ്. ഭിന്നശേഷിക്കാരിൽ ഭൂരിഭാഗം ആളുകളും മറ്റുള്ളവരെ ആശ്രയിച്ചു മാത്രം സ്വന്തം കാര്യങ്ങൾ പോലും ചെയ്യേണ്ടി വരുന്ന ആളുകളാണ് ‘അതു കൊണ്ടു തന്നെ രക്ഷിതാക്കളിൽ പലർക്കും ഇവരുടെ സംരക്ഷണാർത്ഥം വീടുകളിൽ തന്നെ കഴിയേണ്ടി വരികയാണ്.ഇത് ഭിന്നശേഷിക്കാർക്കും അവരുടെ രക്ഷിതാക്കൾക്കും വലിയ മാനസിക സമ്മർദ്ദങ്ങൾക്ക് കാരണമാകുന്നു. സാധാരണ ഗതിയിൽ ലഭിച്ചുകൊണ്ടിരുന്ന വിവിധ തെറാപ്പികളും പരിശീലനങ്ങളും ലഭിക്കാത്തത് പ്രശ്നം രൂക്ഷമാക്കുന്നു.

ഈ സാഹചര്യത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ മാനസിക സമ്മർദം ഒഴിവാക്കുന്നതിനുള്ള പിന്തുണ ലഭിക്കേണ്ടതുണ്ട്.സംസ്ഥാനത്തെ മുഴുവൻ ഭിന്നശേഷി ക്കാർക്കും അവരുടെ രക്ഷിതാക്കൾക്കും പ്രയാസങ്ങളിൽ നിന്നും മാനസിക പിരിമുറുക്കങ്ങളിൽ നിന്നും മോചനം നേടുന്നതിന് സഹായം ഒരുക്കുക എന്നതാണ് സഹജീവനം ഭിന്നശേഷി സഹായ കേന്ദ്രo കൊണ്ട് ലക്ഷ്യമിടുന്നത്.

ജില്ലാതലത്തിൽ ജില്ലാ സാമൂഹ്യനീതി ഓഫീസിൻ്റെയും നാഷണൽ ട്രസ്റ്റ് നിയമം ലോക്കൽ ലെവൽ കമ്മറ്റിയുടെയും നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. അക്കര ഫൗണ്ടേഷൻ, നവജീവന ട്രസ്റ്റ് എന്നീ സന്നദ്ധ സംഘടനകളും ഈ പ്രവർത്തനത്തിൽ സജീവമായ പങ്കുവഹിക്കുന്നു.

തദ്ദേശ സ്വയംഭരണം, വിദ്യാഭ്യാസം, ആരോഗ്യം, വനിതാ ശിശു വികസന വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് സഹായ കേന്ദ്രങ്ങൾ പ്രവർത്തിക്കുക.

സ്പെഷ്യൽ സ്കൂളുകൾ, ബഡ്സ് സ്കൂളുകൾ, ബി ആർ സി കൾ എന്നിവിടങ്ങളിലെ അധ്യാപകർ ഉൾപ്പെടെയുള്ള പ്രത്യേക പരിശീലനം ലഭിച്ചവരാണ് സന്നദ്ധ പ്രവർത്തകരായി സഹായകേന്ദ്രങ്ങളിൽ പ്രവർത്തിക്കുക.

എല്ലാ പഞ്ചായത്തുകളിലും, മുനിസിപ്പാലിറ്റികളിലും,ബ്ലോക്കുകളിലും സഹായകേന്ദ്രങ്ങൾ പ്രവർത്തിക്കും.

പഞ്ചായത്തുകളിലും, മുനിസിപ്പാലിറ്റികളിലും പ്രവർത്തിക്കുന്ന സഹായകേന്ദ്രങ്ങളിൽ നിന്ന് ഭിന്നശേഷിക്കാരായ ആളുകളെ ഫോൺ മുഖേന ബന്ധപ്പെട്ട് വിവരങ്ങൾ അന്വേഷിക്കും. ബ്ലോക്ക് തല കേന്ദ്രങ്ങളിലേക്ക് ഭിന്നശേഷിക്കാർക്ക് ഫോൺ മുഖേന ബന്ധപ്പെടാവുന്നതാണ് ‘

സേവനങ്ങൾ

1. സൈക്കോസോഷ്യൽ കൗൺസലിംഗ്

2. അടിയന്തി ചികിത്സാ സഹായധനം

3. ഓൺലൈൻ തെറാപ്പി

4.വിനോദ പരിപാടികൾ

5. സാമൂഹ്യ വിദ്യാഭ്യാസ പരിപാടികൾ

6. സർക്കാരിൻ്റെ വിവിധ പദ്ധതികൾ ലഭ്യമാക്കൽ.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close