ബീഡിത്തെറുപ്പിലേക്ക് തിരികെ മടങ്ങി അനൗണ്‍സ്‌മെന്റ് രംഗത്തെ അതുല്യപ്രതിഭ രാജന്‍ കരിവെള്ളൂര്‍*
*ബീഡിത്തെറുപ്പിലേക്ക് തിരികെ മടങ്ങി അനൗണ്‍സ്‌മെന്റ് രംഗത്തെ അതുല്യപ്രതിഭ രാജന്‍ കരിവെള്ളൂര്‍*
—————————————-
============================
കരിവെള്ളൂര്‍: കേരളത്തിനകത്തും പുറത്തും ശബ്ദരംഗത്തെ മഹാവിസ്മയമായ രാജന്‍ കരിവെള്ളൂര്‍, ഈ കൊറോണക്കാലത്ത് ജീവിതോപാധി നഷ്ടപ്പെട്ട ശബ്ദകലാകാരന്‍മാരുടെ പ്രതിസന്ധിയെ അധികൃതരുടെ ശ്രദ്ധയിലേക്ക് എത്തിക്കാന്‍ ഒറ്റയാള്‍ പോരാട്ടത്തിലൂടെ ബീഡിത്തെറുപ്പ് സമരം നടത്തുകയാണ്.
ശബ്ദരംഗത്തെ നിറസാന്നിധ്യം ആവുന്നതിനു മുമ്പ് തന്റ ജീവിതോപാധി ആയിരുന്ന കരിവെള്ളൂര്‍ ദിനേശ് ബീഡി കമ്പനിയിലെ ബീഡി തെറുപ്പിനെ ഒരു പ്രതിസൂചകമായി അധികാരികള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുകയാണ് അദ്ദേഹം. എത്രയോ ശബ്ദ കലാകാരന്മാര്‍ മുഴു പട്ടിണിയില്‍ വലയുന്ന ഈ കൊറോണക്കാലത്ത് അവരുടെ വ്യഥകള്‍ പരിഹരിക്കാന്‍ മുഴു പട്ടിണിയില്‍ നിന്ന് അവരെ കരകയറ്റാന്‍ കലാകാരന്‍മാര്‍ക്ക് അര്‍ഹമായ പ്രാധാന്യം കൊടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
============================