സുകുമാരൻ പൂച്ചക്കാടിന് ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ പ്രസിഡണ്ടിന്റെ പ്രത്യേക പുരസ്ക്കാരം*
*സുകുമാരൻ പൂച്ചക്കാടിന് ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ പ്രസിഡണ്ടിന്റെ പ്രത്യേക പുരസ്ക്കാരം
ബേക്കൽ : 2018-19 വർഷത്തെ ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് മാർക്ക് ഇന്റർനാഷണൽ പ്രസിഡണ്ട് പ്രഖ്യാപിച്ച പ്രത്യേക പുരസ്കാരം സുകുമാരൻ പൂച്ചക്കാടിന് ലഭിച്ചു. കോഴികോട്, കണ്ണൂർ, കാസർഗോഡ്, മാഹി ഉൾപ്പെടുന്ന ഡിസ്ട്രിക്റ്റ് 318 E യിലെ 144 ക്ലബ്ബ് പ്രസിഡണ്ട് മാരിൽ തെരെഞ്ഞടുക്കപ്പെടുന്നവർക്ക് നൽകുന്ന പുരസ്കാരമാണിത്. കാസർഗോഡ് ജില്ലയിൽ 27 ക്ലബ്ബുകളാണുള്ളത്. ജില്ലയിൽ ഈ പുരസ്കാരം ലഭിച്ച ഏക പ്രസിഡണ്ടാണ് സുകുമാരൻ. 2018-19 വർഷത്തെ മികച്ച പ്രവർത്തനത്തെ അടിസ്ഥാനമാക്കിയാണ് പുരസ്ക്കാരം നൽകുന്നത്.
വിദ്യാലയങ്ങളിൽ വാഴവിത്ത് നൽകി കുട്ടിക്കും, വിദ്യാലയത്തിനും വരുമാനം നേടികൊടുക്കുന്ന പദ്ധതി, 2018ൽ പ്രളയ ഘട്ടത്തിൽ വയനാട്, മലപ്പുറം അടക്കമുള്ള സ്ഥലത്ത് ലയൺസ് ക്ലബ്ബിന്റെ ധനസഹായം എത്തിച്ചതും, പ്രളയ സമയത്ത് രക്ഷാപ്രവർത്തനം നടത്തിയ കാഞ്ഞങ്ങാട്ടെ 35 മത്സ്യതൊഴിലാളികളെ ആദ്യം ആദരിച്ചത്, 8 ലധികം കുട്ടികൾക്ക് മുച്ചിറി ശസ്ത്രക്രിയക്ക് ആവശ്യമായ സഹായം നൽകിയത്, തിരുവനന്തപുരം ആർ.സി.സിയിലെ വിദഗ്ദ്ധരുടെ നേതത്വത്തിൽ ക്യാൻസർ ബോധവൽക്കരണം,ദേശീയ അധ്യാപക ദിനം വേറിട്ടാക്കിയത്, തിരഞ്ഞടുക്കപ്പെട്ട 100 അധ്യാപകർക്ക് 3 ദിവസത്തെ പരിശീലനവും ഒരാൾക്ക് 3000 രൂപയുടെ പുസ്തക കിറ്റ് നൽകിയത്, നിശബ്ദ്ധ സേവകരെ ആദരിച്ചതക്കമുളള ഒരു പാട് വ്യത്യസ്ഥ പരിപാടികൾ നടത്തി ജില്ലയിലെ മികച്ച ലയൺസ് പ്രസിഡണ്ട് എന്ന അംഗീകാരത്തിനാണ് ഇൻറർനാഷണൽ പ്രസിഡണ്ട് ഗുഡ്റൺ ബിജോർട്ട് യംങ്ങ്വാഡോട്ടറിന്റെ പുരസ്കാരം കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് നടന്ന അജാനൂർ ലയൺസ് ക്ലബ്ബിന്റെ വിക്ടറി സെലബ്രേഷൻ പരിപാടിയിൽ വെച്ച് ലയൺസ് മൾട്ടിപ്പിൾ ട്രഷററും മുൻ ഗവർണറുമായ ഗണേശൻ കണിയാറക്കലിൽ നിന്നും ഏറ്റുവാങ്ങിയത്. കോവിഡ് കാരണം ഇന്റർനാഷണൽ പ്രസിഡണ്ടിന്റെ പരിപാടി ഒഴിവാക്കുകയായിരുന്നു.