കെ.എസ്.ഇ.ബി ജീവനക്കാരൻ അടോട്ട് കൂലോത്ത് വളപ്പിലെ കെ. വി.അശോകന്റെ സമർപ്പണത്തിൽ മഡിയൻ കൂലോത്ത് പൂജാ പുഷ്പ ഉദ്യാനം ഒരുങ്ങും.
കെ.എസ്.ഇ.ബി ജീവനക്കാരൻ അടോട്ട് കൂലോത്ത് വളപ്പിലെ കെ. വി.അശോകന്റെ സമർപ്പണത്തിൽ
മഡിയൻ കൂലോത്ത് പൂജാ പുഷ്പ ഉദ്യാനം ഒരുങ്ങും.
ശ്രീ മഡിയൻ കൂലോം ക്ഷേത്രത്തിലേക്കാവശ്യമായ പൂജാ പുഷ്പങ്ങൾക്കു വേണ്ടി കെ.എസ്.ഇ.ബി ജീവനക്കാരൻ അടോട്ട് കൂലോത്തു വളപ്പിലെ കെ. വി.അശോകനാണ് പൂജാ പുഷ്പങ്ങളുടെ ചെടി നൽകിയത് . ചെക്കി, ചെമ്പരത്തി, തുളസ്സി, അരളി , സ്വർണ്ണ ചെമ്പകം തുടങ്ങിയ നൂറോളം ചെടികളും , ഔഷധ സസ്യങ്ങളുമാണ് അശോകൻ ക്ഷേത്രത്തിലേക്ക് നൽകിയത്.ഇവയുടെ സമർപ്പണ ചടങ്ങ് 2021 ആഗസ്റ്റ് 9ന് തിങ്കളാഴ്ച രാവിലെ 9 മണിക്ക് ട്രസ്റ്റി ബോർഡ് മെമ്പർമാർ, എക്സിക്യൂട്ടീവ് ഓഫീസർ , മേൽശാന്തി, ജീവനക്കാർ, നാട്ടുകാർ എന്നിവരുടെ സാന്നിധ്യത്തിൽ നടക്കും.
Live Cricket
Live Share Market