മഡിയൻ കൂലോത്ത് പൂജ പുഷ്പ, ഔഷധോദ്യാനം ഒരുങ്ങുന്നു. സമർപ്പണ ചടങ്ങ് നടന്നു*.

*മഡിയൻ കൂലോത്ത് പൂജ പുഷ്പ, ഔഷധോദ്യാനം ഒരുങ്ങുന്നു. സമർപ്പണ ചടങ്ങ് നടന്നു*.

*അജാനൂർ*

ശ്രീ മഡിയൻ കൂലോം ക്ഷേത്രത്തിലേക്കാവശ്യമായ പൂജാ പുഷ്പങ്ങൾക്കു വേണ്ടി കെ.എസ്.ഇ.ബി ജീവനക്കാരൻ വെള്ളിക്കോത്ത് കൂലോത്തു വളപ്പിലെ കെ.വി അശോകനാണ് പൂജാ പുഷ്പങ്ങളുടെ ചെടി നൽകിയത് . ചെക്കി, ചെമ്പരത്തി, തുളസ്സി, അരളി , സ്വർണ്ണ ചെമ്പകം തുടങ്ങിയ പൂജാ പുഷ്പങ്ങളുടേയും കറ്റാർവാഴ, ശതാവരി അശോകമരം,ഇലഞ്ഞിതുടങ്ങി നൂറോളം ചെടികളും , ഔഷധ സസ്യങ്ങളുമാണ് അശോകൻ ക്ഷേത്രത്തിലേക്ക് നൽകിയത്.ഇവയുടെ സമർപ്പണ ചടങ്ങ് ക്ഷേത്ര മേൽശാന്തി തെക്കില്ലത്തു മാധവൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നടന്നു. തുടർന്ന് ക്ഷേത്രത്തിന്റെ വടക്കുഭാഗത്ത് ആചാരക്കാരുടെയും ട്രസ്റ്റി ബോർഡ് മെമ്പർമാരുടെയും മറ്റ് ഭക്തജനങ്ങളുടെയും സാന്നിധ്യത്തിൽ പൂജ പുഷ്പ ഔഷധചെടികൾ നട്ടുപിടിപ്പിച്ചു. ചടങ്ങിൽ ട്രസ്റ്റി ബോർഡ് ചെയർമാൻ എൻ.വി. കുഞ്ഞികൃഷ്ണൻ നായർ,മെമ്പർമാരായ വി.എം ജയദേവൻ, വി. നാരായണൻ, കെ. വി അശോകൻ. ആചാരസ്ഥാനികരായ താഴത്ത് വീട്ടിൽ ഇളമ ടി.വി.ഗോവിന്ദൻ, ഭണ്ഡാരിയച്ഛൻ കെ. ഗോപാലൻ, കൂട്ടായി കാരൻ ജയേഷ്, ഡോക്ടർ പ്രേമചന്ദ്രൻ, ക്ഷേത്ര ജീവനക്കാർ, വൈദ്യുതി വകുപ്പ് ജീവനക്കാർ, നാട്ടുകാർ എന്നിവർ സംബന്ധിച്ചു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close