കുട്ടികൾ ഏറ്റെടുത്തു. വൈബ് അപ് ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനം ഉത്സവമായി . . . . . . . .
കുട്ടികൾ ഏറ്റെടുത്തു. വൈബ് അപ് ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനം ഉത്സവമായി
. . . . . . . .
അടച്ചിരിപ്പിന്റെ കാലത്തും കുട്ടികളുടെ സർഗ്ഗപരതയ്ക്ക് അതിരുകളില്ല. ഉദിനൂർ സെൻട്രൽ എയുപി സ്കൂൾ വൈബ് അപ് ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനം കുട്ടികളുടെ മികവാർന്ന പ്രകടനത്താൽ ശ്രദ്ധേയമായി. കൊൽക്കൊത്ത കേന്ദീയ വിദ്യാലയ സംഘതൻ റിട്ടയേഡ് അധ്യാപിക ശുക്ല ദത്ത ഉദ്ഘാടകയായ ചടങ്ങിന്റെ കോംപയറിങ്ങ് മുതൽ സ്വാഗത ഭാഷണം , അധ്യക്ഷ പ്രസംഗം, നന്ദി പ്രകടനം എല്ലാം കുട്ടികൾ തന്നെ ഇംഗ്ലിഷിൽ നിർവഹിച്ചു. അധ്യാപിക ദേവു ആർ നാഥ് രചനയും സംവിധാനവും നിർവഹിച്ച സ്കിറ്റ് ഇംഗ്ലീഷ് ഭാഷയുടെ പ്രാധാന്യം വിളിച്ചോതുന്നതായി. വിദ്യാർത്ഥികളായ നക്ഷത്രയും വേദ പത്മനാഭനും അവതാരകരായെത്തി. ബാസുരിയും റാബിയത്തും പ്രാർത്ഥന ചൊല്ലി. ശ്രീനന്ദ സ്വാഗതമാശംസിച്ച ചടങ്ങിൽ ശ്രീയ അധ്യക്ഷയായി. പ്രധാനാധ്യാപിക പി കൈരളി ഇംഗ്ലീഷ് ക്ലബ് കൺവീനർ ഏവി സന്തോഷ് കുമാർ എന്നിവർ ആശംസകളർപ്പിച്ചു. അധ്യാപകരായ രാജേഷ് കുമാർ , സുഗതൻ , സജ്ന , അനുഷ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. നിവേദ് എസ് കുമാർ നന്ദി പ്രകാശിപ്പിച്ചു.