റാങ്ക് ജേതാക്കൾക്ക് പെരിയാ ശ്രീ നാരായണ കോളേജ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്ന്റെ നേതൃത്വത്തിൽ അനുമോദനം ഒരുക്കി.
റാങ്ക് ജേതാക്കൾക്ക് പെരിയാ ശ്രീ നാരായണ കോളേജ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്ന്റെ നേതൃത്വത്തിൽ അനുമോദനം ഒരുക്കി. എസ് .എൻ .കോളേജ് ട്രസ്റ്റും കോളേജ് സ്റ്റാഫ് അംഗങ്ങളും സംയുക്തമായാണ് അനുമോദന പരിപാടി സംഘടിപ്പിച്ചത്.
കണ്ണൂർ യൂണിവേഴ്സിറ്റിയുടെ ഇക്കഴിഞ്ഞ ബിരുദ പരീക്ഷയിൽ ബി. എസ്. സി. കമ്പ്യൂട്ടർ സയൻസ് പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ എം. വി. വർണ്ണ, ബി. ബി .എ. ട്രാവൽ ആൻഡ് ടൂറിസം മാനേജ്മെന്റ് പരീക്ഷയിൽ ആറാം റാങ്ക് കരസ്ഥമാക്കിയ മുഹമ്മദ് മിശബ് എന്നീ വിദ്യാർഥികൾ അനുമോദനം ഏറ്റുവാങ്ങി. എസ്എൻ ട്രസ്റ്റ് ചെയർമാൻ രാജൻ പെരിയ ചടങ്ങിൽ അധ്യക്ഷത വഹിച്ചു കൊണ്ട് സംസാരിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോക്ടർ കെ രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു.
വിദ്യാഭ്യാസ കമ്മിറ്റി ചെയര്‍മാന്‍ കേവീസ് ബാലകൃഷ്ണന്‍ എം. വി വര്‍ണ്ണയേയും. ട്രസ്റ്റ് വൈസ് ചെയർമാൻ ചോയ്യമ്പു മുഹമ്മദ് മിശബിനെയും ഉപഹാരം നൽകി അനുമോദിച്ചു. കൂടാതെ കോളേജിൽ നിന്നും ഉദ്യോഗാർതം വിരമിച്ച കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെന്റ്ലെ അധ്യാപികയായ ഹിത ടീച്ചർക്കുള്ള യാത്രയയപ്പും നൽകി. ട്രസ്റ്റ് ചെയർമാൻ രാജൻ പെരിയ ഹിത ടീച്ചർക്കുള്ള ഉപഹാരസമർപ്പണം നടത്തി.
, എസ്എൻ ട്രസ്റ്റ് ട്രഷറർ ഐശ്വര്യ കുമാരൻ ,ദാമോദര പണിക്കർ കാഞ്ഞങ്ങാട്, മറ്റ് ട്രസ്റ്റ് ഭാരവാഹികൾ, അധ്യാപക പ്രതിനിധികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു സംസാരിച്ചു.
റാങ്ക് ജേതാക്കൾ മറുപടി പ്രസംഗം നടത്തി. സ്റ്റാഫ് സെക്രട്ടറി അവിത വിജയൻ നന്ദി പറഞ്ഞു.