
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം അമ്യത മഹോത്സവം പുതുമയും കാഞ്ഞിരപ്പൊയിൽ ഹൈസ്ക്കൂളിൽ സ്മരണികയായി സ്വാതന്ത്ര്യ സമര നായക സ്മൃതി സദസ്സ്
കാഞ്ഞിരപ്പൊയിൽ: എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കാഞ്ഞിരപ്പൊയിൽ ഗവൺമെന്റ് ഹൈസ്ക്കൂളിൽ സ്വാതന്ത്ര്യ സമര നായക സ്മൃതി സദസ്സ് “” സംഘടിപ്പിക്കും.
സ്കൂളിലെ വിവിധ പ്രദേശങ്ങളിലെ 75 വിദ്യാർഥികളുടെ വീടുകളിലായി കാസർഗോഡ് ജില്ലയിലെ സ്വാതന്ത്ര്യസമര നായകരെ സ്മൃതി ദീപം തെളിയിച്ച അനുസ്മരിക്കും.അധ്യാപകരുടെ നേതൃത്വത്തിൽ ആണ് പരിപാടി നടക്കുന്നത്.സമര ചരിത്രത്തിൽ പുതുതലമുറ അറിയാതെ പോകുന്ന ജില്ലയിലെ സമര നായക പരിചയപ്പെടുത്തുകയാണ് പരിപാടിയുടെ ലക്ഷ്യം. മഹാകവി കുട്ടമത്ത്, ടി എസ് തിരുമുമ്പ്, മഞ്ചേശ്വരം ഗോവിന്ദപൈ, കന്നഡിഗ കൃഷ്ണ ഭട്ട്, എരിക്കുളം കാരിച്ചി അമ്മ തുടങ്ങി 75 സമരനായകകരെ “സ്മരണിക” യിലൂടെ ഓർമ്മിക്കും. സ്കൂളിൽ ഒരുക്കിയ ഇന്ത്യയുടെ മാതൃകയിൽ അധ്യാപകർ 75 സ്മൃതി ദീപങ്ങൾ കൊളുത്തിയതിനു ശേഷം ദേശീയ പതാക ഉയർത്തും.തുടർന്ന് 10 മണി മുതൽ വീടുകളിൽ സ്മൃതി സദസ്സ് സംഘടിപ്പിക്കും.
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം അമ്യത മഹോത്സവം പുതുമയും
കാഞ്ഞിരപ്പൊയിൽ ഹൈസ്ക്കൂളിൽ സ്മരണികയായി സ്വാതന്ത്ര്യ സമര നായക സ്മൃതി സദസ്സ്
വ്യത്യസ്തതയുമാർന്ന പരിപാടികളോടെയാണ് കാസർഗോഡ് ജില്ലയിലെ മടിക്കൈ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഗവ: ഹൈസ്ക്കൂൾ കാഞ്ഞിരപായിലിലെ അധ്യാപകരും വിദ്യാർഥികളും പിടി എ യും ഈ വർഷത്തെ സ്വാതന്ത്ര്യ ദിനത്തെ വരവേൽക്കുന്നത്.
രാവിലെ 9 മണിക്ക് വിദ്യാലയാങ്കണത്തിൽ ദേശീയപതാകയുയർത്തുന്നതോടൊപ്പം എഴുപത്തഞ്ച് വർഷത്തെ പ്രതിനിധാനം ചെയ്ത് ഇന്ത്യയുടെ ഭൂപടത്തിൽ 75 മൺചിരാതിന്റെയും മെഴുകുതിരിയുടെയും ജ്വാല പ്രഭയിൽ സ്വാതന്ത്ര്യ സമര ചരിത്ര വീഥിയിലെ മഹാരഥന്മാരെ അനുസ്മരിച്ചു കൊണ്ട് “സ്മരണിക” സംഘടിപ്പിക്കുന്നു. തുടർന്ന് 75 വിദ്യാർഥികളുടെ വീടുകളിലായി “സ്വാതന്ത്ര്യ സമര നായക സ്മൃതി സദസ്സ് ” .
വടക്കേ മലബാറിലെ സ്വാതന്ത്ര്യ സമര നായിക – നായകന്മാരെ പ്രത്യേകി ച്ച് മടിക്കൈയിലെ ബ്രിട്ടീഷ് നയങ്ങൾക്കെതിരെയും ജന്മിത്വ വാഴ്ചയ്ക്കെതിരെയും പട പൊരുതിഎവിടെയും അറിയപ്പെടാതെ പോയവരുടെ ജീവിത യാത്രയിലേക്ക് ഒരു എത്തിനോട്ടം. മഹാകവി കുട്ടമത്ത്, വിദ്വാൻ പി. കേളു നായർ, ടി.എസ് തിരുമുമ്പ്, കെ.എ, മഞ്ചേശ്വരം ഗോവിന്ദ പൈ., കയ്യാർ കിഞ്ഞണ്ണ റൈ, കയ്യുർ സമര നേതാക്കൾ, തോൽ വിറക് സമര നായികമാരായ പി.സി കാർത്ത്യായനി കുട്ടിയമ്മ, കുഞ്ഞി മാധവി, കുത്തൂർ പാട്ടിയമ്മ അതുപോലെ തലശേരി പയ്യന്നൂർ നീലേശ്വരം പ്രദേശങ്ങളിൽ ദേശീയപ്രസ്ഥാനത്തിന് വേണ്ടി പോരാടിയ വനിതാ രത്നങ്ങളായ കമലാവതി പി.എം, സ്വർണമ്മ പി.എം. സുഗുണ, ഗ്രേസി . പനോളി മാണിക്കോത്ത് ചിരുത തുടങ്ങി കോട്ടയിൽ ലക്ഷ്മിയമ്മ. എ.സി കണ്ണൻ നായർ, കെ.മാധവൻ, മടിക്കൈയുടെ സാരഥികളായ കെ.എം കുഞ്ഞിക്കണ്ണൻ, എൻ.ജി.ക്കമ്മത്ത്, മടിക്കൈ കുഞ്ഞിക്കണ്ണൻ , കനി ങ്കുണ്ടിൽ അപ്പു കാരണവർ, മടിക്കൈ കുഞ്ഞിക്കണ്ണൻ,കാരിച്ചി അമ്മ എരിക്കുളം, കെ ഗോവിന്ദൻ തുടങ്ങി 75 സമര നായകരുടെ നിരകൾ. ഇന്നലെകളുടെ താളിൽ നിന്ന് അടർത്തിയെടുത്ത് അവരുടെ പരിചയപ്പെടുത്തലിലൂടെ കുട്ടികളിൽ സ്വന്തം നാടിന്റെ ചരിത്ര വാതായനം തുറക്കുക എന്നതു കൂടിയാണ് ഈ വർണ്ണാഭമായ പരിപാടിയുടെ ലക്ഷ്യം.