
കാസറഗോഡ് ജില്ലാ ആസൂത്രണ സമിതിയും ജില്ലാ പഞ്ചായത്തും ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളും ആഗസ്ത് 17 മുതൽ വിവിധങ്ങളായ പരിപാടികളോടു കൂടി രജത ജൂബിലി ആഘോഷങ്ങൾ സംഘടിപ്പിക്കും.
കാസറഗോഡ് ജില്ലാ ആസൂത്രണ സമിതിയും ജില്ലാ പഞ്ചായത്തും ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളും ആഗസ്ത് 17 മുതൽ വിവിധങ്ങളായ പരിപാടികളോടു കൂടി രജത ജൂബിലി ആഘോഷങ്ങൾ സംഘടിപ്പിക്കും.
1996 ആഗസ്ത് 17 ന് തുടക്കം കുറിച്ച
ലോകശ്രദ്ധ നേടിയ കേരള വികസന മാതൃകയായ ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷങ്ങൾ ജില്ലയിൽ വിപുലമായി സംഘടിപ്പിക്കും.
കഴിഞ്ഞ ഇരുപത്തഞ്ച് വർഷത്തിൽ ഈ രംഗത്ത് നടന്ന മുന്നേറ്റങ്ങൾ രേഖപ്പെടുത്തി പോരായ്മകളെ വിശകലന വിധേയമാക്കി പൂർവാധികം കരുത്തോടെ മുന്നേറുന്നതിനാണ് ഒരു വർഷം നീളുന്ന രജത ജൂബിലി ആഘോഷങ്ങളിലൂടെ ലക്ഷ്യമിടുന്നത്.
കാസറഗോഡ് ജില്ലാ ആസൂത്രണ സമിതിയും ജില്ലാ പഞ്ചായത്തും ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളും ആഗസ്ത് 17 മുതൽ വിവിധങ്ങളായ പരിപാടികളോടു കൂടിയാണ് രജത ജൂബിലി ആഘോഷങ്ങൾ സംഘടിപ്പിക്കുക.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട്
വിവിധ പരിപാടികൾ ഏറ്റെടുക്കുവാൻ
ജില്ലയിലെ സാമൂഹ്യ സാംസ്കാരിക സന്നദ്ധ സംഘടനകൾ ഉൾപ്പെടെ മുഴുവൻ ആളുകളോടും അഭ്യർത്ഥിക്കുന്നു.
ജില്ലാടിസ്ഥാനത്തിൽ വിവിധ പരിപാടികൾ ആഗസ്ത് 17 മുതൽ ഒരു വർഷം നീളുന്ന തരത്തിൽ സംഘടിപ്പിക്കണമെന്ന്
തീരുമാനിച്ചിട്ടുണ്ട്.
ഇതിനായുള്ള സംഘാടക സമിതിക്ക്
ഓൺലൈൻ യോഗത്തിലൂടെ രൂപം നൽകിയിട്ടുണ്ട്.
രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടികൾ
1) ആദരസംഗമങ്ങൾ
1996 മുതൽ ജനകീയാസൂത്രണ പരിപാടികൾക്ക് ചുക്കാൻ പിടിച്ച ജനപ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ , ആസൂത്രണ വിദഗ്ധർ, ഉദ്യോഗസ്ഥർ എന്നിവരെ വിവിധ തലങ്ങളിൽ ആദരിക്കുകയാണ്.
ഇതിന്റെ ഭാഗമായി
രജത ജൂബിലി സമാരംഭ ദിനമായ ഓഗസ്റ്റ് 17 ന് 2 മണിക്ക് ജില്ലാ ആസൂത്രണ സമിതി ഹാളിൽ 1996 മുതലുള്ള ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമാരെയും, വൈസ് പ്രസിഡണ്ടുമാരെയും ആദരിക്കും.
ഈ ചടങ്ങിൽ വെച്ച് ജില്ലാടിസ്ഥാനത്തിൽ
സന്നദ്ധ പ്രവർത്തനങ്ങൾക് നേതൃത്വം നൽകിയവരെയും
ആസൂത്രണ വിദഗ്ധരെയും ആദരിക്കും.
തുടർന്ന് ജില്ലയിൽ രണ്ട് കേന്ദ്രങ്ങളിലായി സെപ്തംബർ മാസത്തിൽ മറ്റു ജനപ്രതിനിധികളെയും ബന്ധപ്പെട്ടവരെയും ആദരിക്കും.
2) രജത ജൂബിലി വർഷത്തിൽ ജില്ലയിൽ
25 മിയാവാക്കി വനം നിർമ്മിക്കും.
ഇതിന്റെ ഉദ്ഘാടനം
ആഗസ്ത് 17 ന് 12 മണിക്ക് ജില്ലാ പഞ്ചായത്ത് കോമ്പൗണ്ടിൽ നടത്തും.
കൂടാതെ എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളും മിയാവാക്കി വനങ്ങൾ ഒരുക്കും.
3) രജത ജൂബിലി സ്മാരക മന്ദിരം.
ജില്ലാ പഞ്ചായത്ത് കോമ്പൗണ്ടിൽ പുതുതായി നിർമിക്കുന്ന രജത ജൂബിലി സ്മാരക മന്ദിരത്തിന്റെ ശിലാസ്ഥാപനം ബഹു. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ശ്രീ എം വി ഗോവിന്ദൻ മാസ്റ്റർ ആഗസ്ത് മാസത്തിൽ നിർവഹിക്കും.
4) രജത ജൂബിലി പ്രഭാഷണ പരമ്പര
അധികാര വികേന്ദ്രീകരണത്തിന്റെ അനുഭവ തീഷ്ണമായ ഇന്നലെകൾ, വരാനിരിക്കുന്ന നാളെകൾ എന്നി വിഷയങ്ങളിൽ ഒരു സംവാദ പരമ്പര ജില്ലയിൽ സംഘടിപ്പിക്കും.
ഇതിനായി ജില്ലാ ലൈബ്രറി കൗൺസിലുമായി ചേർന്ന് ജില്ലയിലെ മുഴുവൻ ലൈബ്രറികളിലൂടെയും
പ്രഭാഷണ പരിപാടി ആവിഷ്ക്കരിക്കും. ഇതിനായി വിഷയ വിദഗ്ദരായ പ്രാസംഗികരെ കണ്ടെത്തും. മുഴുവൻ വീടുകളിലേക്കും ജനകീയാസൂത്രണ അനുഭവങ്ങൾ എത്തുന്ന വിധത്തിൽ പ്രഭാഷണ പരിപാടി ജനകീയമാക്കും.
5) 2021 ഒക്ടോബർ മാസത്തിൽ ജനകീയാസൂത്രണ പ്രവർത്തക സംഗമം സംഘടിപ്പിക്കും.
സംഗമത്തിൽ പ്രഗത്ഭരായ വ്യക്തിത്വങ്ങളെ പ്രഭാഷകരായി പങ്കെടുപ്പിക്കും.
6) ജനകീയാസൂത്രണത്തിലൂടെ രൂപം കൊണ്ട മികച്ച മാതൃകകൾ ഉൾപ്പെടുത്തി ജനകീയ പ്രദർശനം ഒരുക്കും.
7) 1996 ലെ ആദ്യ വികസന രേഖ കാലോചിതമായി പരിഷ്കരിക്കും. ആയതിന്റെ പ്രകാശനം 2021 നവംബർ 1 ന് നടക്കും.
ഇതിനായി പ്രത്യേക സംഘത്തെ ജില്ലാടിസ്ഥാനത്തിൽ നിയോഗിച്ചിട്ടുണ്ട്.
8 ) ജനകീയാസൂത്രണത്തിന്റെ വിവിധങ്ങളായ മാതൃകകൾ, അനുഭവ കുറിപ്പുകൾ ഉൾപ്പെടുത്തി
കിലയുടെ നേതൃത്വത്തിൽ പ്രസിദ്ധീകരിക്കുന്ന
വിപുലമായ പുസ്തകത്തിലേക്കായി
ജില്ലയിൽ നിന്നും രചനകൾ സമാഹരിച്ച് നൽകും.
ഈ പ്രവർത്തനം തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ മുൻകൈയിൽ ക്രോഡീകരിച്ച് സെപ്തംബർ 5 നകം പൂർത്തിയാക്കും.
9) വനിതാ സംഗമങ്ങൾ
സ്ത്രീ ശാക്തീകരണത്തിൽ ജനകീയാസൂത്രണം നിർവഹിച്ച പങ്ക് നിസ്തുലമാണ്.
ഈ വിഷയത്തിലൂന്നി വനിതാ സംഗമങ്ങൾ
ജില്ലയിൽ ഉടനീളം ബ്ലോക്കടിസ്ഥാനത്തിൽ സംഘടിപ്പിക്കും.
മേൽ കൊടുത്ത വിവിധങ്ങളായ പരിപാടികളിലൂടെ നീളുന്ന രജത ജൂബിലി ആഘോഷങ്ങൾ വിജയിപ്പിക്കാൻ ജില്ലയിലെ മുഴുവൻ ആളുകളും രംഗത്തിറങ്ങണമെന്ന്
അഭ്യർത്ഥിക്കുന്നു.
/