
എസ് എസ് എൽ സി, പ്ലസ്ടു ഉന്നത വിജയികളെ കിഴക്കുംകര ശാന്തി കലാമന്ദിരം അനുമോദിച്ചു.
എസ് എസ് എൽ സി, പ്ലസ്ടു ഉന്നത വിജയികളെ കിഴക്കുംകര ശാന്തി കലാമന്ദിരം അനുമോദിച്ചു.
കാഞ്ഞങ്ങാട്: എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകളിൽ കിഴക്കുംകര ശാന്തി കലാമന്ദിരം പരിധിയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും കെ പി വി സ്മാരക ക്യാഷ് അവാർഡ് ദാനവും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് അർഹരായ വിദ്യാർത്ഥികളുടെ വീടുകളിൽ ചെന്ന് സമ്മാനിച്ചു. ഓണാഘോഷത്തിൻ്റെ ഭാഗമായി ഓൺലൈനായി നടത്തിയ ക്വിസ്സ് മത്സരത്തിൽ വിജയികളായവർക്കുള്ള ക്യാഷ് പ്രൈസ്സും വിതരണം ചെയ്തു.
പരിപാടി ഗ്രന്ഥാലയം സെക്രട്ടറി കെ വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു.കലാമന്ദിരം പ്രസിഡൻ്റ് വി നാരായണൻ അദ്ധ്യക്ഷനായി. അജാനൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ മീന , ഗ്രന്ഥാലയം പ്രസിഡൻ്റ് എം വി രാഘവൻ , എം കെ വിജയകുമാർ ,
എം രഘുനാഥ് , ടി.ആർ പുഷ്പൻ , ടി ഗോപി എന്നിവർ സംസാരിച്ചു. കലാമന്ദിരം സെക്രട്ടറി
കെ മോഹനൻ സ്വാഗതം പറഞ്ഞു.
എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയത്തിൽ എ പ്ലസ് നേടിയ അഭിനവ് എം കെ മണലിൽ , അക്ഷയ് സി,
അനന്യ പി വി ആര്യമോൾ പി.എം , അനഘ വിനോദ് , ചന്ദനചന്ദ്രൻ
മേഘ വേലായുധൻ,
പ്രത്യുഷ പ്രകാശൻ,
പ്ലസ്ടുവിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ ആദിത്യ കെ പ്രഭാകരൻ,
അഞ്ജന വി മുച്ചിലോട്ട്, എന്നീ വിദ്യാർത്ഥികളെയും
ക്വിസ്സ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ സയന കെ മധു കിഴക്കുംകര
രണ്ടാം സ്ഥാനം നേടിയ സ്വപ്ന കെ വി മണലിൽ എന്നിവരെയുമാണ് അനുമോദിച്ചത്.