
ജനകീയാസൂത്രണ ചരിത്രം എന്നെ ഞാനാക്കിയ ജനകീയാസൂത്രണ പ്രസ്ഥാനം ഭാഗം 1. : ബേബി ബാലകൃഷ്ണൻ
ജനകീ യാസൂത്രണ ചരിത്രം എന്നെ ഞാനാക്കിയ ജനകീയാസൂത്രണ പ്രസ്ഥാനം
‘
#ജനകീ യാസൂത്രണ ചരിത്രം #- എന്നെ ഞാനാക്കിയ ജനകീയാസൂത്രണ പ്രസ്ഥാനം ഭാഗം 1.
.
1996 ലെ ഒരു ഏപ്രിൽ മാസം മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായിരിക്കുമ്പോഴാണ് സംസ്ഥാന സർക്കാർ ത്രിതല പഞ്ചായത്തുകളെ ശാക്തീകരിക്കാനും വികസന പ്രവർത്തനങ്ങൾക്ക് വേഗത കൂട്ടാനും, ജനങ്ങളുടെ ആവശ്യങ്ങൾ കേട്ട് അവരുടെ അഭിപ്രായത്തിലൂടെ, പങ്കാളിത്തത്തിലൂടെ വികസന പദ്ധതികൾ ആവിഷ്ക്കരിക്കാനും പുതിയൊരു പദ്ധതി കൊണ്ടുവരുന്നു എന്നും അതിന് ജില്ലയിൽ നിന്നും സന്നദ്ധ പ്രവർത്തകരും ക്ലാസ്സെടുക്കാൻ പറ്റുന്നവരും, ഉദ്യോഗസ്ഥരുമടങ്ങുന്ന ഒരു ടീം തിരുവനന്തപുരം മാർ ഇവാനിയസ് കോളേജിൽ നടക്കുന്ന KRP ക്ലാസ്സിൽ പങ്കെടുക്കണമെന്നും നിർദ്ദേശം കിട്ടിയത്. അന്ന് തിരുവനന്തപുരം യാത്രയൊക്കെ വലിയ സാഹസമായിരുന്നു. 6.30 ന് നീലേശ്വരത്ത് എത്തുന്ന മലബാർ എക്സപ്രസാണ് ഏക ആശ്രയം. ഇന്നത്തെ പോലെ ടിക്കറ്റ് റിസർവ്വ് ചെയ്താ ന്നുമല്ല പോകുന്നത് ,
ജനറൽ കമ്പാർട്ട്മെൻറിലും, ലേഡീസിലൊക്കെയാണ്. അന്ന് ഞാൻ B Ed പരീക്ഷ കഴിഞ്ഞിരിക്കുന്ന സമയമായിരുന്നു. അന്നത്തെ DPO മധുസൂദനൻ നായർ തയ്യാറാക്കിയ ലിസ്റ്റിൽ ഞാനും ഉണ്ടായിരുന്നു. KRP ലിസ്റ്റിൽ പഞ്ചായത്ത് പ്രസിഡണ്ടായി ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളു. ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായത് കൊണ്ട് ആ പരിഗണന എനിക്ക് കിട്ടിയിരുന്നു. ഞങ്ങൾ പപ്പൻ മാഷുടെ നേതൃത്വത്തിൽ 19 അംഗ ടീം വണ്ടി കയറി മാർ ഇവാനിയസിലെത്തി. അവിടെ പരിശീലനത്തിന് നേതൃത്വം നൽകുന്നവരിൽ പ്രധാനി അന്നത്തെ പ്ലാനിംഗ് ബോർഡ് മെമ്പർ തോമസ് ഐസക് സാറും, LSGD spl സെക്രട്ടറി വിജയാനന്ദ് സാറുമൊക്കെയായിരുന്നു. എന്താണ് ജനകീയാസൂത്രണമെന്നും, അതിന്റെ വിഷയമേഖലകളും പദ്ധതി രൂപീകരണ ഘട്ടങ്ങളും 3 ദിവസം നീണ്ടു നിന്ന ക്ലാസ്സിലൂടെയാണ് പഠിപ്പിച്ചത്. വിവിധ വിഷയമേഖലകൾ, വിദഗ്ധർ, സന്നദ്ധ പ്രവർത്തകർ സമാപന ദിവസം പഞ്ചായത്ത് വകുപ്പ് മന്ത്രി പാലോളി മുഹമ്മദ് കുട്ടിയായിരിക്കും മുഖ്യാതിഥി. അദ്ദേഹത്തിന്റെ PS , PKരവീന്ദ്രൻ മാഷിന്റെ Class ഉം ഇടക്കിടെ ഉണ്ടാവും.
ഇ.എം. എസിന്റെ പുത്രൻ ശ്രീധരൻ എന്ന അനിയേട്ടൻ , ടി.ഗംഗാധരൻ, PK രവീന്ദ്രൻ, ടി.എൻ. സീമ , പ്രഭാത് പട്നായിക്, തോമസ് ഐസക് , എൻ. ജഗജീവൻ , എന്നിവരാണ് പ്രധാന അധ്യാപകർ. ഓരോ സെഷനും ഗ്രൂപ്പ് ചർച്ച, പൊതു അവതരണം എന്നിവയിലൂടെയാണ് സമാപിക്കാറ്. മിക്കവാറും ചർച്ച ചെയ്യുന്ന കാര്യങ്ങൾ എഴുതാനും, അവതരിപ്പിക്കാനും “ബേബി ” ആയത് കൊണ്ട് എന്നെ ഏൽപിക്കും. ക്ലാസ്സിലും ഗ്രൂപ്പ് ചർച്ചയിലും ഉരുത്തിരിഞ്ഞു വരുന്ന കാര്യങ്ങൾ അപ്പപ്പോൾ സർക്കാർ ഉത്തരവുകളാവുക എന്നത് ജനകീയാസൂത്രണത്തിന്റെ മാത്രം പ്രത്യേകതകളാണ്. അത്രയും ചടുലതയോടെയായിരുന്നു അന്ന് കാര്യങ്ങൾ നടത്തിയിരുന്നത്. ആദ്യത്തെ Go വളരെ സമഗ്രവും സപുഷ്ടവുമായിരുന്നു. പിന്നീട് ഓരോ പുതിയ മാറ്റങ്ങൾ വരുമ്പോഴും അനുബന്ധമായി ഉത്തരവുകൾ ഇറങ്ങുക എന്നത് ഒരു പ്രത്യേകതയാണ്. കാരണം ഇത് സമാനതകളില്ലാത്ത ഒരു പ്രസ്ഥാനത്തിന്റെ തുടക്കമാണ്.
അന്ന് KRP യായി നമ്മുടെ സി.രവീന്ദ്രനാഥ് മാഷ് (മുൻ വിദ്യാഭ്യാസ മന്ത്രി, ) ആലപ്പുഴയിലെ സുദർശന ഭായി ടീച്ചർ, കണ്ണൂരിലെ ജലജ ടീച്ചർ, ദത്തു മാഷ്, ഇങ്ങനെ കുറെ പേരുണ്ടായിരുന്നു.
KRP ടീം പരിശീലനം കഴിഞ്ഞ് ജില്ലയിലെത്തി DRP ടീമിനെ പരിശീലിപ്പിച്ചെടുത്തു. ജില്ലാതല ക്ലാസിനൊക്കെ സംസ്ഥാനത്തു നിന്നു തന്നെ ആൾക്കാർ വരുമായിരുന്നു. അങ്ങനെ DRP ടീമിനെ വാർത്തെടുത്തു അത് കഴിഞ്ഞ് ബ്ലോക്ക് റിസോർസ്ടീമിനെയും, പഞ്ചായത്ത് റിസോർഡ് ടീമിനെയും പരിശിലിപ്പിച്ചെടുത്തു. ഗ്രാമസഭകളും, ഗ്രൂപ്പ് ചർച്ചകളും ഒക്കെ നിയന്ത്രിക്കുന്നത് ഈ റിസോർസ് ടീമാണ്. ഗ്രാമസഭയിൽ ഓരോ വിഷയമേഖലാടിസ്ഥാനത്തിൽ ചർച്ചകൾ സംഘടിപ്പിക്കുന്നതും. ക്രോഡീകരിക്കുന്നതും, അത് പഞ്ചായത്ത് കർമ്മസമിതിയിൽ അവതരിപ്പിക്കുന്നതിൻമൊക്കെ റിസോർസ് ടീമിന്റെ സഹായമുണ്ടായിരുന്നു.
ആദ്യം കർമ്മ സമിതി ജനറൽ ബോഡി രൂപികരണം, അവർക്ക് പരിശീലനം പിന്നെ ഗ്രാമസഭ സഘാടനം , പഞ്ചായത്ത് മെമ്പർമാരും, കർമ്മസമിതി മെമ്പർമാരും , റിസോർസ് ടീമംഗങ്ങളും എല്ലാവീടും കയറി ഗ്രാമസഭ ക്ഷണിക്കുമായിരുന്നു. അന്ന് ഏറ്റവും കൂടുതൽ ആളുകൾ 918 പേർ പങ്കെടുത്ത ഗ്രാമസഭ മടിക്കെ ഗ്രാമ പഞ്ചായത്തിലെ 9 – വാർഡ് ഗ്രാമസഭയായിരുന്നു. സ്ത്രീകളും പുരുഷൻമാരും ഒരു പോലെ പങ്കെടുക്കുന്ന അന്നത്തെ ഗ്രാമസഭകൾ ശ്രദ്ധേയമായിരുന്നു. അന്ന് സ്ത്രീകളെ mobilise ചെയ്യാനായിരുന്നു വാർഡുകളിൽ ക്യാമ്പയിൻ. ഇന്ന് പങ്കെടുക്കുന്നവരിൽ ഭൂരിഭാഗവും സ്തീകളാണ്.
ജനകീയാസൂത്രണത്തിൽ മടിക്കെ ഗ്രാമ പഞ്ചായത്ത് തുടക്കം മുതലെ ശ്രദ്ധ നേടിയിരുന്നു. വളരെ പിന്നോക്കം നിൽക്കുന്ന പഞ്ചായത്തിന്റെ 5 – 6 ലക്ഷം രൂപയുടെ ചെറിയ ഫണ്ട് കൊണ്ടാണ് വികസന പ്രവർത്തനങ്ങൾ നടത്താറ്. NSS ക്യാമ്പിലൂടെയും സന്നദ്ധ പ്രവർത്തനത്തിലൂടെയുമാണ് പ്രധാനമായും വികസനങ്ങൾ ജനകീയാസൂത്രന്നത്തിനു മുമ്പ് നടത്തിയിരുന്നത്. എന്നാൽ ആസൂത്രണത്തിലൂടെ അധികാരവും, പണവും, നടപ്പാക്കാനുള്ള ഉദ്യോഗസ്ഥരെയും താഴെ തട്ടിലേക്ക് കൈമാറിയപ്പോൾ മടിക്കൈ പഞ്ചായത്തിന് ആദ്യമായി 25 ലക്ഷം രൂപ കിട്ടി.
ജനസംഖ്യയും ScIST ജനസംഖ്യയുമൊക്കെ നോക്കിയാണ് ഫണ്ട് അനുവദിക്കാറ്. ഉദ്പാദന-30, സേവനം -30, പശ്ചാത്തലം 40 ഇങ്ങനെയായിരുന്നു ആദ്യം മേഖല വിഭജനം.
പദ്ധതി രൂപീകരണത്തിനു മുമ്പുള്ള Transit walk തെക്ക് വടക്ക് നടത്തം മറക്കാനാവാത്ത അനുഭവമാണ്. തെക്കൻ ബങ്കളത്തുനിന്ന് തുടങ്ങി വാഴക്കോട് ചുറ്റി, അമ്പലത്തകര സമാപിച്ച നടത്തം ഒരു ഒന്നൊന്നര നടത്തമായിരുന്നു. ഇത് വച്ച് മടിക്കൈയുടെ വിഭവ മാപ്പ് തയ്യാറാക്കാൻ കഴിഞ്ഞു. കന്നുകളും, കാവുകളും പുഴകളും നിറഞ്ഞ ഭൂപ്രകൃതി ഭാവിയിൽ വാട്ടർ ഷെഡ് പ്ലാൻ തയ്യാറാക്കാൻ വലിയ സഹായം ചെയ്തു.
വികസന രേഖ തയ്യാറാക്കാൻ മടി കൈയ്യിലെ സന്നദ്ധ പ്രവർത്തകരും വിദഗ്ധരുമടങ്ങുന്ന ടീം ഒരു മാസക്കാലത്തോളം ഇരിക്കേണ്ടി വന്നു. മടിക്കൈ പഞ്ചായത്തിൽ അന്ന് വൈസ് പ്രസിഡണ്ട് ബി.ബാലേട്ടനായിരുന്നു. ഞങ്ങളെ സഹായിക്കാൻ കവിണിശേരിയുടെ നേതൃത്വത്തിൽ ഒരു ടീം ഉണ്ടായിരുന്നു. ടി. ഭാസ്ക്കരൻ, വി.വി. ശാന്ത ടീച്ചർ, ടി. നാരായണി ടീച്ചർ, വി.ടി. രത്നാകരൻ എം.രാജൻ, രവീന്ദ്രൻ ചാളക്കടവ് തുടങ്ങി നല്ല ടീം ഉണ്ടായിരുന്നു.
അന്ന് മടിക്കൈയ്യിൽ വനിത ഘടക പദ്ധതിക്ക് മാതൃകയായി ഗ്രാമശ്രീ പദ്ധതി ആവിഷ്ക്കരിച്ചു. 33 സ്വയം സഹായ സംഘങ്ങൾ രൂപീകരിച്ച് വിവിധ സ്വയം തൊഴിൽ പദ്ധതികൾ ഏറ്റെടുത്ത് മാതൃകാപരമായ പ്രവർത്തനം ഏറ്റെടുത്തു. അതിന് 1999 – 2000 വർഷത്തെ മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി ലിഭിച്ചു. അതുപോലെ ഏറ്റവും കൂടുതൽ പ്രവൃത്തികൾ ഗുണഭോക്തൃ സമിതികൾ ഏറ്റെടുത്തു നടത്തിയതും മടിക്കൈയ്യിലായിരുന്നു. അതിന് ഗുണഭോക്തൃ സമിതികളുടെ ജില്ലാ തല സംഗമം മടിക്കൈയ്യിൽ വച്ച് നടത്തി. മറക്കാനാവാത്ത അനുഭവമായിരുന്നു. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെ വച്ചാണ് പരിശീലനം. സംഘാടനം കൊണ്ടും, പങ്കാളിത്തം കൊണ്ടും മികച്ച പരിപാടിയായിരുന്നു അത്. 95 – പകുതിയാവുമ്പോൾ ബി. ബാലേട്ടൻ ജോലി ലഭിച്ചു പോയി, പിന്നെ കെ.നാരായണേട്ടനായിരുന്നു ഇപ്പോഴത്തെ അമ്പലത്തുകര LCS വൈസ് പ്രസിഡണ്ട്.
ഇന്നത്തെ 13 – വാർഡ് അന്ന് ഒന്നാം വാർഡാണ്. ചാളക്കാവ്. അവിടെ മെമ്പറായി സി.പ്രഭാകരേട്ടൻ വന്നു. ഞാൻ മത്സരിച്ച 3 – വാർഡ് കാനത്തു മൂല മുതൽ കണ്ടം കുട്ടിച്ചാൽ വരെ അടങ്ങുന്ന പ്രദേശമാണ്. 95-ൽ പഞ്ചായത്ത് പ്രസിഡണ്ടായി തെരത്തെടുക്കുമ്പോൾ ഞാൻ B,Ed -നും ചേർന്നു. ജനകീയാസൂത്രണം തുടക്കുന്നതിന് മുമ്പ് ആയത് കൊണ്ട് പഞ്ചായത്തിൽ അത്ര വലിയ ജോലിയില്ലായിരുന്നു. അതുകൊണ്ട് ആഴ്ചയിൽ 3 ദിവസം ക്ലാസിന് പോവും. അന്നത്തെ സെക്രട്ടറി അമ്പുവേട്ടനെയും, പ്യൂൺ കുഞ്ഞിരാമാട്ടതെയും മറക്കാൻ കഴിയില്ല. കുഞ്ഞിരാമാട്ടനായിരുന്നു അത്യാവശ്യ ഫയലുകൾ എന്റെ നീലേശ്വരത്തുള്ള BEd ക്യാമ്പസിൽ വന്ന് ഒപ്പ് വാങ്ങിക്കാറ്. അന്നത്തെ പഞ്ചായത്ത് മെമ്പർമാർ 1 – ബി.ബാലേട്ടൻ (13) പിന്നീട സി. പ്രഭാകരൻ | 2- ബങ്കളം – പി. ലക്ഷ്മി (11) 3 – പി. ബേബി (12) 4 -കെ.നാരായണൻ (15) 5 – വി.രാമകൃഷ്ണൻ ( 3) 6- 7 കൊട്ടൻ (6) 8 രമണി ( 8) 9 നാരായണി (9) ഇവരായിരുന്നു. എല്ലാ മെമ്പർ മാർക്കും എന്നോട് വലിയ സ്നേഹമായിരുന്നു. പ്രധാന എഴുത്തുകാരൻ നാരായണേട്ടനായിരുന്നു. നോട്ടീസടിക്കലും, മറ്റും. Resource ടീമംഗളും എല്ലാത്തിനും കൂടെയുണ്ടായിരുന്നു. കെ.എം, കെ.വി.കുമാരേട്ടൻ , സി.പ്രഭാകരേട്ടൻ , കരു വക്കാൽ ദാമോധരേട്ടൻ, കെ.പി. രൈരു വേട്ടനും ആദ്യ കാലത്ത്, കുരുട്ടിൽ കുഞ്ഞിരാമാട്ടൻ , കെ.വി. രാമുണ്ണിയേട്ടൻ , കാഞ്ഞിരക്കാൽ കുഞ്ഞാമേട്ടൻ ഇവരൊക്കെ എല്ലാത്തിലും നിർദ്ദേശവും നേതൃത്വവും നൽകിയിരുന്നു. ഒരു പാട് കാര്യങ്ങൾ എഴുതാനുണ്ട് , സമയ കുറവ് മൂലംഒന്നാം ഭാഗം ഇവിടെ ചുരുക്കുന്നു.