
ഭൂമിക* കേരളാ ശാസ്ത്ര സാഹിത്യ പരിഷത് ജില്ലാ ജന്റർ വിഷയ സമിതിയുടെ നേതൃത്വത്തിൽ അടുക്കളയിൽ ഒതുങ്ങിപ്പോയ പ്രതിഭാശാലികളുടെ കലാവിരുന്ന്
* ഭൂമിക*
കേരളാ ശാസ്ത്ര സാഹിത്യ പരിഷത് ജില്ലാ ജന്റർ വിഷയ സമിതിയുടെ നേതൃത്വത്തിൽ അടുക്കളയിൽ ഒതുങ്ങിപ്പോയ പ്രതിഭാശാലികളുടെ കലാവിരുന്ന്
ഓണാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 18, 19, 20 തീയതികളിൽ രാത്രി 7 മണി മുതൽ സൂം പ്ലാറ്റ്ഫോമിലും യൂടൂബിലും തത്സമയം
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 18 വയസ്സിനും 100 വയസ്സിനുമിടയ്ക്കുള്ള ഇരുനൂറോളം കലാകാരികൾക്കൊപ്പം ട്രാൻസ് ജന്റർ അംഗങ്ങളും സംബന്ധിക്കുന്നു.
പാട്ടും വരയും നൃത്തവും ഏകാഭിനയവുമുൾപ്പെടെ ഇരുപതോളം ഇനങ്ങൾ.
കണ്ണൂർ കോർപ്പറേഷൻ കൗൺസിലറും കണ്ണൂർ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗവുമായ *എൻ. സുകന്യ ഉദ്ഘാടനം* ചെയ്യും.
പരിഷത്ത് ജന്റർ വിഷയ സമിതിക്കൊപ്പം കലാ സാംസ്കാരിക – ഐ ടി ഉപസമിതികളും ഭൂമികയുടെ സാക്ഷാത്കാരത്തിനായി അണിചേരുന്നു.
Live Cricket
Live Share Market