സംസ്ക്കാര സാഹിതി ഉദുമ നിയോജക മണ്ഡലം കമ്മിറ്റി ഗുരു വന്ദനം പരിപാടി നടത്തി
*സംസ്ക്കാര സാഹിതി ഉദുമ നിയോജക മണ്ഡലം കമ്മിറ്റി ഗുരു വന്ദനം പരിപാടി നടത്തി
ഉദുമ : സംസ്ക്കാര സാഹിതി ഉദുമ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരു വന്ദനം പരിപാടി നടത്തി. സംസ്ഥാന സർക്കാറിന്റെ ഗുരുപൂജ അവാർഡ് വാങ്ങിയ പാലക്കുന്നിലെ പി.വി. കുഞ്ഞിക്കാരൻ പണിക്കർക്കാണ് ഗുരുവന്ദന പുരസ്ക്കാരം നൽകിയത്.
ലയൺസ് ക്ലബ് ഇന്റർനാഷണൽ പ്രസിഡണ്ടിന്റെ പ്രത്യേക പുരസ്ക്കാരം നേടിയ സാഹിതി ജില്ലാ വൈസ് ചെയർമാൻ സുകുമാരൻ പൂച്ചക്കാടിനെ ചടങ്ങിൽ അനുമോദിച്ചു.
സംസ്ക്കാര സാഹിതി സംസ്ഥാന വൈസ് ചെയർമാനും കേരള ഫോക്ലോർ അക്കാദമി മുൻ സെക്രട്ടറിയുമായ എം.പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. ഓണപുടവ സംസ്ക്കാര സാഹിതി ജില്ലാ ചെയർമാൻ വി.വി.പ്രഭാകരൻ നൽകി.
സംസ്ക്കാര സാഹിതി നിയോജക മണ്ഡലം ചെയർമാൻ ബാബു മണിയങ്കാനം അദ്ധ്യക്ഷനായി. ജില്ലാ കൺവീനർ രാഘവൻകുളങ്ങര, ട്രഷറർ ദിനേശൻ മൂലക്കണ്ടം, സംസ്ക്കാര സാഹിതി ഉദുമ നിയോജക മണ്ഡലം കൺവീനർ ചന്തുകുട്ടി പൊഴുതല, ഉദുമ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ബി.ബാലകൃഷ്ണൻ, പി.വി.ഉദയകുമാർ, കെ.വി.ഭക്തവത്സലൻ, വാസു മാങ്ങാട്, പ്രഭാകരൻ തെക്കേകര, ചന്ദ്രൻ നാലാംവാതുക്കൽ,കൊപ്പൽ പ്രഭാകരൻ, ബിന്ദു വിജയൻ, ശ്രീജ പുരുഷോത്തമൻ, സി.കെ.കണ്ണൻ, മുരളി പള്ളം തുടങ്ങിയവർ സംസാരിച്ചു.