
പാണൻ പാടാത്ത പാട്ട് പ്രകാശനം ചെയ്തു
പാണൻ പാടാത്ത പാട്ട് പ്രകാശനം ചെയ്തു
….. ചുരിക നാടൻ കലാകേന്ദ്രത്തിന് കീഴിൽ പ്രവർത്തിക്കുന്ന ചുരിക പബ്ലിക്കേഷൻസാണ് യുവ കവി രതീഷ് ബാബു മുഴക്കോത്തിന്റെ പ്രഥമ കവിതാ സമാഹാരമായ പാണൻ പാടാത്ത പാട്ട് എന്ന പുസ്തകം പുറത്തിറക്കിയത്. കാലിക്കടവിൽ നടന്ന ചടങ്ങിൽ പിലിക്കോട് ഗ്രാമപഞ്ചാത്ത് പ്രസിഡണ്ട് കുമാരി പി.പി പ്രസന്നകുമാരി പുസ്തകം പ്രകാശനം ചെയ്തു. പുരോഗമന കലാ സാഹിത്യ സംഘം ഏരിയാ സെക്രട്ടറിയും എഴുത്തുകാരനുമായ എൻ. രവീന്ദ്രൻ പുസ്തകം ഏറ്റുവാങ്ങി. ചുരിക മാനേജർ രവീന്ദ്രൻ പുത്തിലോട്ട് അധ്യക്ഷത വഹിച്ചു. കവി രതീഷ് ബാബു മുഴക്കോം സംസാരിച്ചു. കെ.പിതാംബരൻ സ്വാഗതവും ചുരിക സെക്രട്ടറി ദീപാ രവീന്ദ്രൻ നന്ദിയും പറഞ്ഞു.
Live Cricket
Live Share Market