
നാട്ടുകലാകാരക്കൂട്ടം ചെറുവത്തൂർ മേഖല മേഖല പരിധിയിലെ നാട്ടുകലാകാരന്മാർക്ക് ഓണക്കിറ്റ് വിതരണം ചെയ്തു.
കോവിഡ് മഹാമാരി മൂലം പ്രതിസന്ധിയിലായ
നാട്ടുകലാകാരന്മാർക്ക് ഓണ ക്കൈത്താങ്ങ് എന്ന ക്യാമ്പയിന്റെ ഭാഗമായി നാട്ടുകലാകാരന്മാരുടെ പ്രഥമ സംഘടനയായ നാട്ടുകലാകാരക്കൂട്ടം ചെറുവത്തൂർ മേഖല മേഖല പരിധിയിലെ നാട്ടുകലാകാരന്മാർക്ക് ഓണക്കിറ്റ് വിതരണം ചെയ്തു.
ചെറുവത്തൂരിൽ വെച്ച് നടന്ന പരിപാടി ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സി.വി പ്രമീള ഉദ്ഘാനം ചെയ്തു. നാട്ടുകലാകാരക്കൂട്ടം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സുരേഷ് പള്ളിപ്പാറ, ജില്ലാ സെക്രട്ടറി ഷൈജു ബിരിക്കുളം, ജില്ല വൈ.പ്രസിഡന്റ് ശരത്ത് കൃഷ്ണൻ, മേഖല പ്രസിഡന്റ് പ്രമോദ് അപ്യാൽ, മേഖല സെക്രട്ടറി സജിത്ത് അച്ചാംതുരുത്തി, മേഖല പ്രതിനിധികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു
Live Cricket
Live Share Market