
കേരള ക്ഷേത്ര വാദ്യകലാ അക്കാദമി കാസറഗോഡ് മേഖല തല ഓണക്കിറ്റ് വിതരണ ഉൽഘാടനം ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി.ലക്ഷ്മി നിർവ്വഹിച്ചു.
കേരള ക്ഷേത്ര വാദ്യകലാ അക്കാദമി കാസറഗോഡ് മേഖല തല ഓണക്കിറ്റ് വിതരണ ഉൽഘാടനം ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി.ലക്ഷ്മി നിർവ്വഹിച്ചു.
മേഖല പ്രസിഡന്റ് പനയാൽ മോഹന മാരാർ അദ്ധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി രാജേഷ് തൃക്കണ്ണാട് സ്വാഗതം പറഞ്ഞു. മേഖല രക്ഷാധികാരി പനയാൽ ചന്ദ്ര ശേഖരമാരാർ നിലവിളക്ക് കൊളുത്തി .ആദ്യ കിറ്റ് അരുൺകുമാർ തൃക്കണ്ണാട് ഏറ്റുവാങ്ങി. അക്കാദമി ജില്ലാ പ്രസിഡന്റ് വാദ്യ രത്നം മഡിയൻ രാധാകൃഷ്ണമാരാർ വിശിഷ്ട സാന്നിദ്ധ്യം വഹിച്ച ചടങ്ങിൽ അദ്ദേഹം പഞ്ചായത്ത് പ്രസിഡെന്റിനെ അക്കാദമിക്ക് വേണ്ടി പൊന്നാട അണിയിച്ചു. ജില്ലാ ട്രഷറർ നീലേശ്വരം സന്തോഷ് മാരാർ സംസാരിച്ചു.കാവ്യ, ശിവാനി പ്രർത്ഥന ചൊല്ലി. മേഖല ജോ. സെക്രട്ടറി ജിത്തു പനയാൽ നന്ദി രേഖപ്പെടുത്തി.ചടങ്ങിൽ ഓണ കിറ്റ് ഫണ്ട് സ്വരൂപണത്തിനു വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും പ്രത്യേകിച്ച് സരസ്വതി വാദ്യകലാ സംഘം ദുബൈ യ്ക്കും ശ്രീ പനയാൽ ഗോപാലകൃഷ്ണമാരാർക്കും പ്രത്യേക നന്ദിയും കടപ്പാടും അറിയിച്ചു.ചടങ്ങ് പൂർണ്ണമായും കോവിഡ് പ്രോട്ടോക്കാൾ പാലിച്ച് കൊണ്ടായിരുന്നു