യുവകലാസാഹിതിയുടെ ഓണക്കാലത്ത് കലാകാരൻമാരോടൊപ്പം പരിപാടിയുടെ ഭാഗമായി യുവകലാസാഹിതി ചെറുവത്തൂർ യുണിറ്റിന്റെ ആഭിമുഖ്യത്തിൽ കലാകാരൻമാരെ ആദരിച്ചു.
യുവകലാസാഹിതിയുടെ ഓണക്കാലത്ത് കലാകാരൻമാരോടൊപ്പം പരിപാടിയുടെ ഭാഗമായി യുവകലാസാഹിതി ചെറുവത്തൂർ യുണിറ്റിന്റെ ആഭിമുഖ്യത്തിൽ കലാകാരൻമാരെ ആദരിച്ചു.
നാടക ഗാന , നാടക രചന രംഗത്ത് 40 വർഷത്തിലധികം പ്രവർത്തിച്ച നാടക കലാകാരൻ ആലംന്തട്ടയിലെ എ കെ നാരായണൻ എന്ന എൻ. അയിത്തലയെയും . ചമയ കലാ രംഗത്ത് 40 വർ ത്തോളം സജീവ സാന്നിധ്യമായിരുന്ന ചന്ദ്രൻ ചെറുവത്തൂർ. തന്റെ വൈകല്യത്തെ അതിജീവിച്ച് മാന്ത്രിക കലാ രംഗത്ത് തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച മാന്ത്രികൻ ഉമേഷ് ചെറുവത്തൂർ എന്നിവരെയാണ് അവരുടെ വീടുകളിലെത്തി ആദരിച്ചത്.
സിനിമാ സീരിയൽ താരം ഉണ്ണിരാജ് ചെറുവത്തൂർ കലാകാരൻമാർക്ക് ഉപഹാരങ്ങൾ നൽകി. യുവകലാസാഹിതി ജില്ലാ വൈസ് പ്രസിഡണ്ട് സുനിൽകുമാർ മനിയേരി അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻ വിനോദ് ആലംന്തട്ട , യുനിറ്റ് സെക്രട്ടറി കെ.ബാലകൃഷ്ണൻ. കെ.കരുണാകരൻ എന്നിവർ സംസാരിച്ചു.
Live Cricket
Live Share Market