പരിസ്ഥിതി ദിനാചരണവും വൃക്ഷ സ്തുതി പരിപാടിയും നടന്നു.
പരിസ്ഥിതി ദിനാചരണവും വൃക്ഷ സ്തുതി പരിപാടിയും നടന്നു.
പെരിയ : പുല്ലൂർ-പെരിയ ഗ്രാമപഞ്ചായത്ത്, അമ്പലത്തറ ശിശു സൗഹൃദ പോലീസ് സ്റ്റേഷൻ, സ്റ്റുഡൻസ് പോലീസ് കേഡറ്റ് ജി.എച്ച്.എസ്.എസ് പെരിയ, മനുഷ്യ സഹായ സംഘം ചാലിങ്കാൽ മൊട്ട എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വൃക്ഷ സ്തുതി പരിപാടിയും പരിസ്ഥിതി ദിനാചരണവും നടന്നു. പരിസ്ഥിതി ദിനാചരണത്തിന് ഉദ്ഘാടനം കാസർഗോഡ് വികസന പദ്ധതിയുടെ സ്പെഷ്യൽ ഓഫീസർ ഇ..പി.രാജ്മോഹനനും വൃക്ഷ സ്തുതി പരിപാടി കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ഡോക്ടർ വി. ബാലകൃഷ്ണനും നിർവഹിച്ചു. പുല്ലൂർ-പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. കെ. അരവിന്ദൻ അധ്യക്ഷനായി. തുടർന്ന് ചാലിങ്കാൽ മൊട്ട പച്ച തുരുത്തിലെ വൃക്ഷങ്ങളെ പൂക്കൾ അർപ്പിച്ചുകൊണ്ട് വന്ദിക്കുന്ന വൃക്ഷസ്തുതി പരിപാടിയിൽ അമ്പലത്തറ ശിശു സൗഹൃദ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വക്കറ്റ് ബാബുരാജ്, പുല്ലൂർ പെരിയ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാർത്ത്യായനി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുമ, പഞ്ചായത്ത് അംഗങ്ങളായ ടി. വി. അശോകൻ
എം.വി. നാരായണൻ. ബി.എം.സി കൺവീനർ ശ്യാം പുറവങ്കര, എ.കെ. മധുസൂദനൻ എന്നിവർ സംസാരിച്ചു.