മത്സ്യ കൃഷിയിൽ വിജയം കൊയ്ത് പ്രവാസി. കാൽനൂറ്റാണ്ടോളം പ്രവാസ ജീവിതം നയിച്ച രാവണേശ്വരത്തെ പി. മഞ്ജുനാഥിനാണ് മത്സ്യ കൃഷി ചെയ്ത് നല്ല വിളവ് ലഭിച്ചിരിക്കുന്നത്.

മത്സ്യ കൃഷിയിൽ വിജയം കൊയ്ത് പ്രവാസി. കാൽനൂറ്റാണ്ടോളം പ്രവാസ ജീവിതം നയിച്ച രാവണേശ്വരത്തെ പി. മഞ്ജുനാഥിനാണ് മത്സ്യ കൃഷി ചെയ്ത് നല്ല വിളവ് ലഭിച്ചിരിക്കുന്നത്.

കാഞ്ഞങ്ങാട്: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് വന്ന മഞ്ജുനാഥ് തെങ്ങ് വാഴ, കവുങ്ങ്, പച്ചക്കറികൾ, ഔഷധസസ്യങ്ങൾ എന്നീ കൃഷികൾ ചെയ്ത് വരുന്നതിനിടയിലാണ് മത്സ്യ കൃഷിയിലേക്ക് തിരിഞ്ഞത്. കൂടാതെ പശു വളർത്തലിലും കോഴിവളർത്തലിലും തൽപരനാണ് മഞ്ജുനാഥ്. ഭാര്യ പ്രമീളയും മക്കളായ പ്രമിത്ത് രാജും മിഥു ലയും എല്ലാ പിന്തുണയുമായി മഞ്ജു നാഥനോടൊപ്പമു ണ്ട്.കോ വിഡ് പ്രതിസന്ധിയെത്തുടർന്ന് കേരളത്തിന്റെ ഭക്ഷ്യസുരക്ഷാ ലക്ഷ്യമാക്കി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് സുഭിക്ഷ കേരളം ജനകീയ മത്സ്യകൃഷി.

കേരളത്തിന്റെ ഭക്ഷ്യ ഉപയോഗത്തിന് ആവശ്യമായ അത്രയും മത്സ്യസമ്പത്ത് സംസ്ഥാനത്തുതന്നെ ഉണ്ടാക്കുകയും കൂടുതൽ തൊഴിലവസരവും വരുമാനവും ജനങ്ങൾക്ക് ഉണ്ടാക്കുവാനാണ് മത്സ്യകൃഷി പ്രോത്സാഹന ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. കേരള ഫിഷറീസ് വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്. പൊതു വിഭാഗത്തിൽപ്പെട്ട കൃഷിക്കാർക്ക് ആകെ തുകയുടെ 40 ശതമാനമാണ് സബ്സിഡിയായി ലഭിക്കുക. പട്ടികജാതിയിൽപ്പെട്ട വർക്ക് മൊത്തം തുകയുടെ 75 ശതമാനവും പട്ടികവർഗ്ഗത്തിൽ പെട്ടവർക്ക് 100 ശതമാനവും സബ്സിഡിയായി നൽകുന്നുണ്ടെന്ന് പ്രൊജക്റ്റ് കോഡിനേറ്റർ ആതിര ഐ.പി പറഞ്ഞു. അജാനൂർ പഞ്ചായത്തിന്റെയും ഫിഷറീസ് വകുപ്പിന്റെ യും സഹകരണത്തോടെയാണ് മഞ്ജുനാഥ് മത്സ്യകൃഷി ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ഫിഷറീസ് വകുപ്പ് നൽകിയ1000 ആസാം വാള കുഞ്ഞുങ്ങളെയാണ് എട്ട് മാസങ്ങൾക്ക് മുമ്പ് മത്സ്യ കുളത്തിൽ മഞ്ജുനാഥ് നിക്ഷേപിച്ചത്.

മഞ്ജുനാഥ് ന്റെ വീട്ടുവളപ്പിൽ ഇന്നു നടന്ന മത്സ്യ കൃഷി വിളവെടുപ്പിൽ ലഭിച്ച ഒരു ആസാം വാള യ്ക്ക് ഏകദേശം 450 ഗ്രാമോളം തൂക്കമുണ്ട്. വിളവെടുപ്പ് കാഞ്ഞങ്ങാട് എം.എൽ.എ ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. മത്സ്യകൃഷി കർഷകർക്ക് അവർ വിളവെടുത്ത മത്സ്യങ്ങൾക്ക് വിപണനസാധ്യത ഉണ്ടാക്കുന്നതിന് ഡിപ്പാർട്ട്മെന്റ് തലത്തിലും മറ്റു തലങ്ങളിലും ആവശ്യമായ ഇടപെടലുകൾ ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭ അധ്യക്ഷതവഹിച്ചു.കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.ജി പുഷ്പ, അജാനൂർ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മീന.കെ,
സിപിഎം ലോക്കൽ സെക്രട്ടറി ബി.ബാലകൃഷ്ണൻ, ഫിഷറീസ് ഓഫീസർ പ്രമീള ഒ.വി, പ്രോജക്ട് കോഡിനേറ്റർ മാരായ ആതിര ഐ.പി, അശ്വിൻ കെ. വി എന്നിവർ സംസാരിച്ചു. മത്സ്യ കർഷകരായ അശോകൻ നമ്പ്യാരും അനീഷ് ദീപവും പൂർണ്ണ പിന്തുണയുമായി കൂടെ ഉണ്ടായിരുന്നതായും, മത്സ്യ കർഷകർ വിളവെടുക്കുന്ന മത്സ്യങ്ങൾ നല്ലരീതിയിൽ വിറ്റ് പോകുന്നതിന് അധികൃതരുടെ ഭാഗത്തുനിന്ന് ഇടപെടലുകൾ ഉണ്ടാകണമെന്നും മത്സ്യ കർഷകനായ മഞ്ജുനാഥ് പറഞ്ഞു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close