കാസർകോട് ജില്ലാ പഞ്ചായത്തിന്റെ* *KL14 ഡവല്പ്മെന്റ് ടോക്ക് സീരിസിന് നാളെ തുടക്കമാവും*
*കാസർകോട് ജില്ലാ പഞ്ചായത്തിന്റെ*
*KL14 ഡവല്പ്മെന്റ് ടോക്ക് സീരിസിന് നാളെ തുടക്കമാവും*
കാസർകോട് ജില്ലയുടെ അനിവാര്യമായ വികസന മേഖലകളെക്കുറിച്ച് ചർച്ച ചെയ്യുവാനും ആവശ്യമായ നയസമീപനങ്ങൾ സ്വീകരിക്കാനും പദ്ധതികൾ രൂപീകരിക്കാനും സംഘടിപ്പിക്കുന്ന KL14 ഡവല്പ്മെന്റ് ടോക്ക് സീരിസിന് നാളെ തുടക്കമാവും.
നാളെ വൈകുന്നേരം 6:30 മുതൽ 8:30 വരെ ഗൂഗിൾ മീറ്റിലൂടെ
KL 14 ഡവലപ്മെന്റ് ടോക്ക് സീരിസ് ഉദ്ഘാടനം ചെയ്ത് കൊണ്ട് ജില്ലയുടെ പ്രതിനിധികളുമായി ബഹുമാനപ്പെട്ട ധനകാര്യ മന്ത്രി ശ്രീ. കെ എൻ ബാലഗോപാൽ സംവദിക്കും.
ജില്ലയുടെ സമഗ്ര വികസനത്തിന് പ്രാധാന്യം നൽകിക്കൊണ്ട് പദ്ധതികൾ പ്രാവർത്തികമാക്കാനും
ജില്ലയിലെ പ്രകൃതി – മാനവ – സാമ്പത്തിക വിഭവ ഘടകങ്ങളെ ജനപങ്കാളിത്തത്തോടെ തിരിച്ചറിഞ്ഞ് ഏകോപിപ്പിക്കാനുമാണ്
ഇത്തരത്തിലുള്ള നവമാധ്യമ സംവാദ പരമ്പരയ്ക്ക് അവസരം ഒരുക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ പറഞ്ഞു.
ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി വേളയിൽ ജനകീയാഭിപ്രായത്തിന്റെ വേദിയായ നവമാധ്യമങ്ങളുടെ കൂടി സാധ്യതകൾ ഉപയോഗിച്ച്
മന്ത്രിമാരോട് സംവദിക്കാനും അഭിപ്രായങ്ങൾ രേഖപ്പെടുത്താനുമുള്ള അവസരമൊരുക്കുക, ഇതുവഴി ജില്ലയുടെ വികസന പ്രവർത്തനങ്ങളിൽ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്തുക എന്നതൊക്കെയാണ് ലക്ഷ്യം വയ്ക്കുന്നത്.
സംസ്ഥാനത്തെ വിവിധ വകുപ്പ് മന്ത്രിമാരും ജില്ലയിലെ ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ഉദ്യോഗസ്ഥരും അതിഥികളായി എത്തുന്ന ചർച്ചകളാണ് KL 14 ഡവല്പ്മെന്റ് ടോക്ക് സീരീസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
മുടങ്ങിക്കിടക്കുന്ന പദ്ധതികളും പുതുതായി ആവിഷ്കരിച്ചിട്ടുള്ള പദ്ധതികളും മന്ത്രിമാരുമായി ചർച്ച ചെയ്യാനും ആവശ്യമായ ഇടപെടലുകൾ നടത്താനും ഇതുവഴി സാധിക്കും.
വിവിധ വിഷയ മേഖലയിലെ വിദഗ്ദരും ഗവേഷകരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും യുവാക്കളും വിദ്യാർഥികളും സ്ത്രീകളും കുട്ടികളും ട്രാൻസ്ജെന്റേഴ്സും അരികുവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികളുമടക്കം തിരഞ്ഞെടുത്ത ആളുകൾ ഈ ഉദ്യമത്തിൽ
പങ്കാളികളാവും.
സംവാദത്തിലൂടെ സ്വാംശീകരിക്കുന്ന നിർദേശങ്ങൾ ക്രോഡീകരിച്ച് ആസൂത്രണ സമിതിയുടെയും ജില്ലാ പഞ്ചായത്ത് ഇന്റേൺഷിപ്പിന്റെ ഭാഗമായിരിക്കുന്ന വിദ്യാർത്ഥികളുടെയും സഹായത്തോടെ വിവിധ മേഖലകളിൽ സമഗ്രവികസനത്തിനായുള്ള പദ്ധതികൾക്ക് രൂപം നൽകാനാണ് ജില്ലാ പഞ്ചായത്ത് ഉദ്ദേശിക്കുന്നത്.