
കിഴക്കുംകര കല്യാൽ മുച്ചിലോട്ടു ഭഗവതി ക്ഷേത്ര പുനർനിർമ്മാണത്തിന്റെ ഭാഗമായി പ്ലാവിന് കുറിയിടലും മുഹൂർത്ത കൊത്തിടൽ ചടങ്ങും നടന്നു.
കിഴക്കുംകര കല്യാൽ മുച്ചിലോട്ടു ഭഗവതി ക്ഷേത്ര പുനർനിർമ്മാണത്തിന്റെ ഭാഗമായി പ്ലാവിന് കുറിയിടലും മുഹൂർത്ത കൊത്തി ടൽ ചടങ്ങും നടന്നു.
കാഞ്ഞങ്ങാട്: എഴുന്നൂറോളം വർഷം പഴക്കമുള്ള കിഴക്കുംകര കല്യാൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കാലപ്പഴക്കത്താൽ പുനർ നിർമ്മിക്കുകയാണ്. പുനർനിർമ്മാണത്തിന്റെ ഭാഗമായി ദേവിയെ കുടിയിരുത്താനുള്ള പള്ളി പീഠത്തിനുള്ള പ്ലാവിന് കുറിയിടയലും മുഹൂർത്ത കൊത്തിടൽ ചടങ്ങും നടന്നു. രാവിലെ ക്ഷേത്രത്തിൽ നടന്ന അരങ്ങിലടിയന്തിര ചടങ്ങിനുശേഷം സ്ഥാനികരുടെയും കോയ്മയുടെയും അവകാശികളുടെയും മറ്റ് ഭക്തജനങ്ങളുടെയും സാന്നിധ്യത്തിൽ കോവിഡ് മാനദണ്ഡപ്രകാരം പുതിയവളപ്പിലെ നാരായണൻ പ്രാർത്ഥനാപൂർവ്വം ക്ഷേത്രത്തിലേക്ക് സമർപ്പിച്ച പ്ലാവിനാണ് കുറിയിടലും മുഹൂർത്ത കൊത്തിടൽ ചടങ്ങും നടന്നത്. ക്ഷേത്ര സ്ഥാനികരുടെ കാർമികത്വത്തിൽ നടന്ന കുറിയിടൽ ചടങ്ങിനുശേഷം ക്ഷേത്ര ജന്മം ആശാരി ആലന്തട്ട കെ. കുഞ്ഞിക്കണ്ണൻ കാരണവർ മുഹൂർത്ത കൊത്തിടൽ നടത്തി. ചടങ്ങിന് ക്ഷേത്രം കോയ്മയും ചെയർമാനുമായ പനയംതട്ട കുഞ്ഞി നാരായണൻനായർ, വൈനിങ്ങാൽ പുരുഷോത്തമൻ വിശ്വകർമ്മൻ, വർക്കിംഗ് പ്രസിഡണ്ട് ആലംപാടി സി.വി. ഗംഗാധരൻ, ജനറൽ കൺവീനർ രത്നാകരൻ മുച്ചിലോട്ട്, ഫിനാൻസ് കമ്മിറ്റി ചെയർമാൻ
രജിത്ത് നിത്യാനന്ദ, മരാമത്ത് കമ്മിറ്റി ചെയർമാൻ എൻജിനീയർ സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.