
വിദ്യാലയ ശുചീകരണ പരിപാടിക്ക് ബേക്കലിൽ തുടക്കമായി
വിദ്യാലയ ശുചീകരണ പരിപാടിക്ക് ബേക്കലിൽ തുടക്കമായി
ബേക്കൽ: ഹയർ സെക്കന്ററി ഒന്നാം ക്ലാസ് പരീക്ഷകൾ സപ്തം. ആദ്യ ആഴ്ച ആരംഭിക്കുന്ന പശ്ചാത്തലത്തിൽ കെ എസ് ടി എ ആഹ്വാനം ചെയ്ത വിദ്യാലയ ശുചീകരണ പരിപാടി ബേക്കൽ ഉപജില്ലയിൽ ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. GFHSS ബേക്കലിൽ ഇന്ന് നടന്ന ചടങ്ങിൽ ഉപജില്ലാ പ്രസിഡൻ്റ് പി കുഞ്ഞിരാമൻ അധ്യക്ഷനായിരുന്നു.
സംസ്ഥാന കമ്മറ്റി അംഗം കെ ഹരിദാസ്, ജില്ലാ ജോ.സെക്രട്ടറി കെ. ശോഭ ,ജില്ല വൈസ്പ്രസിഡൻ്റ് വി കെ ബാലാമണി, സ്ക്കൂൾ പ്രിൻസിപ്പാൾ ബഷീർ കെ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സബ് ജില്ലാ ജോ.സെക്രട്ടറി ഏ വിജയകുമാർ സ്വാഗതവും ബ്രാഞ്ച് സെക്രട്ടറി പ്രകാശൻ ടി നന്ദിയും പറഞ്ഞു. ഗിരീഷ് പി , ബേബി സജിനി പി, കെ ടി ബാബു തുടങ്ങിയവർ ശുചീകരണത്തിന് നേതൃത്വം നൽകി.
Live Cricket
Live Share Market