
അധ്യാപക ദിനത്തിൽ ഗുരുവിനെ ആദരിച്ച് ശിഷ്യർ
അധ്യാപക ദിനത്തിൽ ഗുരുവിനെ ആദരിച്ച് ശിഷ്യർ
കാഞ്ഞങ്ങാട്:
സമാന്തര വിദ്യാഭ്യാസ രംഗത്ത് നാല് പതിറ്റാണ്ട് പൂർത്തിയാക്കിയ ടി. മാധവൻ മാസ്റ്ററെ ആദരിച്ച് ശിഷ്യർ. വെള്ളിക്കോത്ത് തക്ഷശില കോളേജിലെ 2016 -17 പ്ലസ് ടു ബാച്ച് കൂട്ടായ്മയാണ് അധ്യാപക ദിനത്തിൽ തങ്ങളുടെ ഗുരുനാഥനെ ആദരിച്ചത്. കാസർഗോഡിലെ സമാന്തര വിദ്യാഭ്യാസ രംഗത്ത് 40 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് തക്ഷശിലയും അതിന്റെ സാരഥിയായ ടി മാധവൻ മാസ്റ്ററും. 1981ലാണ് തക്ഷശില കോളേജ് എന്ന പേരിൽ വെള്ളിക്കോത്ത് ഒരു പാരലൽ കോളേജ് നിലവിൽ വരുന്നത്. ഇന്ന് നാല് പതിറ്റാണ്ട് പൂർത്തിയാക്കിയ ഈ സ്ഥാപനത്തിനും മാധവൻ മാസ്റ്റർക്കും ശിഷ്യഗണങ്ങൾ ഏറെയുണ്ട്. അധ്യാപക ദിനമായ സെപ്റ്റംബർ അഞ്ചിന് 2016 -17 പ്ലസ്ടു ബാച്ച് കൂട്ടായ്മയുടെ നേതൃത്വത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മാധവൻ മാസ്റ്ററുടെ വീട്ടിലെത്തി ബാച്ച്b പ്രതിനിധികൾ പൊന്നാട അണിയിച്ചു ആദരിച്ചു. നവീൻ, നിഖിൽ രാജ്,ശരത്, ജിഷ്ണു രാജ്,സുജിത്ത് എന്നിവർ പങ്കെടുത്തു