ബി ദി വാരിയർ” ബോധവൽക്കരണ ക്യാമ്പയിൻ ജില്ലയിൽ തുടക്കമായി

“ബി ദി വാരിയർ” ബോധവൽക്കരണ ക്യാമ്പയിൻ ജില്ലയിൽ തുടക്കമായി

കാസറഗോഡ്: കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ പൊതുജന പങ്കാളിത്തമുറപ്പുവരുത്താനും ഉത്തരവാദിത്തബോധത്തോടെ പ്രതിരോധ-മുൻകരുതൽ നടപടികൾ പാലിക്കാൻ ജനങ്ങളെ ഓർമ്മപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടു ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന ബോധവൽക്കരണ ക്യാമ്പയിൻ “ബി ദി വാറിയർ” ജില്ലയിൽ തുടക്കമായി.
ദേശീയ ആരോഗ്യം ദൗത്യം കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബേബി ബാലകൃഷ്ണൻ ഡി എം ഓ ഇൻചാർജ് ഡോ. മോഹനൻ ഇ, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഇൻ ചാർജ് ഡോ. രാംദാസ് എ വി എന്നിവർക്ക് ലോഗോ കൈമാറി ഉദ്ഘാടനം നിർവഹിച്ചു.
ജില്ലാ വിബിഡി ഓഫീസർ സുരേശൻ വി,
ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ അബ്ദുൾ ലത്തീഫ് മഠത്തിൽ കമൽ കെ ജോസ്
മഹേഷ്‌കുമാർ പി. വി സംസാരിച്ചു.

മൂന്നാം തരംഗത്തിന് തീവ്രത കുറയ്ക്കുക വാക്സിനേഷൻ ഊർജിതമാക്കുക എന്നിവയാണ് ക്യാമ്പയിനിന്റെ പ്രധാന ലക്ഷ്യങ്ങൾ.
കൂടാതെ എസ്.എം.എസ് കൃത്യമായി പാലിക്കുക, ആരോഗ്യ വകുപ്പിന്റെ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസരിച്ചുള്ള ആധികാരിക സന്ദേശങ്ങൾ മാത്രം കൈമാറുക, റിവേഴ്സ് ക്വറൻറ്റൈൻ പാലിക്കുക, വയോജനങ്ങൾ, കുട്ടികൾ കിടപ്പുരോഗികൾ എന്നിവരിലേക്കു രോഗം എത്തുന്നത് തടയുക തുടങ്ങിയ പ്രവർത്തനങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ബോധവത്കരണങ്ങൾക്കു കൂടുതൽ പ്രാധന്യം നൽകും.
ഇതിലൂടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഓരോ വ്യക്തിയും അറിഞ്ഞിരിക്കേണ്ടതും പാലിക്കേണ്ടതുമായ കാര്യങ്ങളിൽ പൊതുജനങ്ങൾ പങ്കാളികളാവുകയും സ്വയം പോരാളികൾ ആകുന്നതിലൂടെ സ്വന്തം പ്രതിരോധം ഉറപ്പാക്കുകയും മറ്റുള്ളവരിലേക്ക് രോഗം വരാതെ പ്രതിരോധിക്കുകയും ചെയ്യുകയാണ് ലക്ഷ്യം.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close