
കൊച്ചു മകൾക്ക് വൃക്ക നല്കാൻ അമ്മുമ്മ തയ്യാർ…പണം കണ്ടെത്താൻ കഴിയാതെ കുടുംബം ഉഴലുന്നു..
കൊച്ചു മകൾക്ക് വൃക്ക നല്കാൻ അമ്മുമ്മ തയ്യാർ…പണം കണ്ടെത്താൻ കഴിയാതെ കുടുംബം ഉഴലുന്നു..
.
ചീമേനി. ഇരു വൃക്കകളും തകരാറിലായി വൃക്ക മാറ്റിവയ്ക്കാൻ ഡോക്ടർ നിർദേശിച്ച ഇരുപത്തി രണ്ടു കാരിയായ കൊച്ചു മകൾ കാവ്യക്ക് വൃക്ക നല്കാൻ അമ്മുമ്മ കെ ലക്ഷ്മി തയ്യാറാണ്… പക്ഷേ ശസ്ത്രക്രിയക്ക് ആവിശ്യമായ ഭീമമായ തുക കണ്ടെത്താൻ കഴിയാതെ കുടുംബം ഉഴലുകയാണ്. വർഷങ്ങൾക്ക് മുന്നേ അച്ഛൻ മരിച്ചുപോയ രണ്ടു പെണ്മക്കളുടെ അമ്മയായ ബീന നാട്ടുകാർ നിർമ്മിച്ചു നൽകിയ വീട്ടിൽ താമസിച്ചു കൂലിപ്പണിയെടുത്തു മക്കളെ പഠിപ്പിച്ചു കുടുംബം പുലർത്തി വരികയായിരുന്നു.ഇളയ മകൾ കാവ്യയുടെ രോഗം കുടുംബത്തെ തളർത്തിയിരിക്കയാണ്.ഈ നിർധന കുടുംബത്തെ സഹായിക്കാൻ കയ്യുർ ചീമേനി ഗ്രാമ പഞ്ചായത്ത് അംഗം എം ശ്രീജ ചെയർമാനും ബാബു കെ എം കൺവീനറും കെ ചന്ദ്രൻ മാസ്റ്റർ ട്രഷററും ആയി നാട്ടുകാരുടെ നേതൃത്വത്തിൽ ഒരു ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.ഉദാര മതികളുടെ കാരുണ്യത്തിന്റെ കൈത്താങ്ങ് പ്രതിക്ഷിച്ചു കൊണ്ട് ഈ കുടുംബത്തെ സഹായിക്കാൻ എസ് ബി ഐ ചീമേനി ശാഖയിൽ കാവ്യയുടെ പേരിൽ ഒരു അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്
അക്കൗണ്ട് നമ്പർA/c 36991473541 IFC കോഡ് SBIN0014887
ഗൂഗിൾ പേ 8943607725