
സി എം മീനാകുമാരി ടീച്ചർ ഇന്ന് വിരമിക്കും
സി എം മീനാകുമാരി ടീച്ചർ ഇന്ന് വിരമിക്കും
ചെറുവത്തൂർ: 38 വർഷത്തെ സേവനത്തിന് ശേഷം സി എം മീനാകുമാരി ടീച്ചർ ഇന്ന് സർവീസിൽ നിന്ന് വിരമിക്കും. ചന്തേര ഇസ്സത്തുൽ ഇസ്ലാം എ എൽ പി സ്കൂൾ പ്രധാനാധ്യാപികയും കെ എസ് ടി എ സംസ്ഥാന നിർവാഹക സമിതിയംഗവുമായിരുന്നു. കുട്ടികളുടെ എണ്ണം കുറഞ്ഞ് അടച്ചു പൂട്ടലിൻ്റെ വക്കിലെത്തിയ ചന്തേര
ഇസ്സത്തുൽ ഇസ്ലാം എ എൽ പി സ്കൂളിനെ ദേശീയ- സംസ്ഥാന തല നേട്ടങ്ങളിലെത്തിക്കാൻ മികവാർന്ന പ്രവർത്തനമാണ് മീന ടീച്ചർ നടത്തിയത്. പൊതുവിദ്യാഭ്യാസ വകുപ്പ് ഹരിത വിദ്യാലയ പുരസ്കാരം, ദേശീയ- സംസ്ഥാന മികവുത്സവം, ബെസ്റ്റ് പി ടി എ അവാർഡ് എന്നിവയെല്ലാം നേടിയെടുക്കുന്നതിൽ നേതൃത്വപരമായ പങ്ക് വഹിച്ചു.
കെ എസ് ടി എ ജില്ലാ കമ്മറ്റിയംഗം, സംസ്ഥാന കമ്മറ്റിയംഗം, സംസ്ഥാന നിർവാഹക സമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2002 ലെ അനിശ്ചിതകാല പണിമുടക്ക്, 2013 ലെ പങ്കാളിത്ത പെൻഷനെതിരായ സമരം, അധ്യാപക ദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബിനെ തടഞ്ഞ സംഭവം എന്നിവയിൽ നേതൃത്വ പരമായ പങ്കുവഹിച്ചു.
1985 ൽ ജോലിയിൽ പ്രവേശിച്ച് 22 വർഷക്കാലം അധ്യാപികയായും 16 വർഷക്കാലം പ്രധാനാധ്യാപികയായും സേവനം ചെയ്തു.