
കുടുംബശ്രീക്ക് ഇന്നേക്ക് 25 തികഞ്ഞു. കുടുംബശ്രീയുടെ മുന്നണി പോരാളി ബേബി ബാലകൃഷ്ണൻ :
കുടുംബശ്രീക്ക് ഇന്നേക്ക് 25 തികഞ്ഞു.
കുടുംബശ്രീയുടെ മുന്നണി പോരാളി ബേബി ബാലകൃഷ്ണൻ :
കഴിഞ്ഞ 25 വർഷമായി കേരളത്തിലെ സ്ത്രീ ശാക്തീകരണ രംഗത്ത് സമാനതകളില്ലാത്ത പ്രവർത്തനങ്ങളാണ് കുടുംബശ്രീ കാഴ്ചവെച്ചത്. രൂപീകരണ കാലം തൊട്ട് കുടുംബശ്രീയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാൻ കഴിഞ്ഞതിൽ അതിയായി സന്തോഷിക്കുന്നു. 1998-2001 , 2005-2010, 2015-20 കാലഘട്ടങ്ങളിൽ ഗവേണിംഗ് ബോഡി മെമ്പറായും, ബൈ ലോ നിർമ്മാണ സബ് കമ്മറ്റിയിലും, 2011 -ൽ കുടുംബശ്രീയെ കുറിച്ച് ഒരു പഠനം നടത്താനും കഴിഞ്ഞിട്ടുണ്ട്. ഇന്നലെ കുടുംബശ്രീയുടെ 25 വാർഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന പാനൽ ചർച്ചയിൽ പങ്കെടുത്തു രൂപീകരണ ഘട്ടത്തിലെ അനുഭവങ്ങൾ പങ്കു വെച്ചു. പുതിയ വെല്ലുവിളികൾ നേരിടാൻ സ്ത്രീകളെ പ്രാപ്തമാക്കി കൊണ്ട് കുടുംബശ്രീ വളരേണ്ടതുണ്ട്. ഒരു റിസർച്ച് വിംഗ് രൂപം കൊള്ളണം. ഒപ്പം കുടുംബത്തിലും , സമൂഹത്തിലും സ്ത്രീകളോടുള്ള കാഴ്ചപ്പാട് മാറാനും നിരന്തര പോരാട്ടം നടത്തണം. ക്യൂബയിൽ കൊണ്ടു വന്ന ഫാമിലി കോഡ് കേരളഞ്ഞിലും കൊണ്ടുവരാൻ കഴിയണം. കുടുംബത്തിൽ തുല്യ പങ്കാളിത്തം ഉറപ്പാക്കാൻ കഴിയണം. തളരാതെ മുന്നോട്ട് …. Success is an your side.
25 – വാർഷികാഘോഷങ്ങൾക്ക് അഭിവാദ്യങ്ങൾ.