
മലബാർ കലാപത്തിൻ്റെ നൂറാം വാർഷികത്തിൻ്റെ ഭാഗമായി ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ സപ്തംബർ 11, 13 തീയതികളിൽ വെബ്ബിനാർ സംഘടിപ്പിക്കുന്നു
തൃക്കരിപ്പൂർ: മലബാർ കലാപത്തിൻ്റെ നൂറാം വാർഷികത്തിൻ്റെ ഭാഗമായി ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ സപ്തംബർ 11, 13 തീയതികളിൽ വെബ്ബിനാർ സംഘടിപ്പിക്കുന്നു.11 ന് രാത്രി 7മണിക്ക് വടക്കൻ മേഖലാ വെബ്ബിനാർ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് കെ വി കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്യും. ഡോ. സി. ബാലൻ വിഷയാവതരണം നടത്തും.13 ന് രാത്രി 7 മണിക്ക് തെക്കൻ മേഖലാ വെബ്ബിനാർ ഉദ്ഘാടനവും വിഷയാവതരണവും ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ.പി പ്രഭാകരൻ നിർവഹിക്കും.
Live Cricket
Live Share Market