
സദ്ഗുരു പബ്ലിക് സ്കൂളിൽ വനമഹോത്സവം പ്രൗഢഗംഭീരമായി ആഘോഷിച്ചു* കാഞ്ഞങ്ങാട്: സദ്ഗുരു പബ്ലിക് സ്കൂളിൽ ഔഷധത്തോട്ടം ഒരുക്കിയും വൈവിധ്യമാർന്ന പരിപാടികൾ നടത്തിയും വനമഹോത്സവം ആഘോഷിച്ചു.
*സദ്ഗുരു പബ്ലിക് സ്കൂളിൽ വനമഹോത്സവം പ്രൗഢഗംഭീരമായി ആഘോഷിച്ചു
കാഞ്ഞങ്ങാട്: സദ്ഗുരു പബ്ലിക് സ്കൂളിൽ ഔഷധത്തോട്ടം ഒരുക്കിയും വൈവിധ്യമാർന്ന പരിപാടികൾ നടത്തിയും വനമഹോത്സവം ആഘോഷിച്ചു.
കേരള കാർഷിക സർവകലാശാല പ്രൊഫസർ ഡോ : ടി.വനജ ഔഷധച്ചെടി നട്ടുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. ഉയർന്ന കഴിവുള്ളവരാണ് എല്ലാ കുട്ടികളും സ്വന്തം കഴിവിൽ വിശ്വസിക്കുക, പ്രകൃതിയോട് ചേർന്ന് നിന്ന് കൂടുതൽ അറിയുകയും അനുഭവിക്കുകയും ചെയ്യുക എന്ന് അവർ കുട്ടികളെ ഓർമ്മിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ അമൃത സന്തോഷ് അധ്യക്ഷയായി. വിദ്യാർത്ഥി ഹരിദേവ് പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. അക്കാഡമിക് കോ-ഓഡിനേറ്റർ നിഷാ വിജയകൃഷ്ണൻ അധ്യാപിക ശ്രുതി എൻ നായർ, ശ്വേത.വൈ, ശില്പ ബി. കെ എന്നിവർ സംബന്ധിച്ചു.വിദ്യാർത്ഥികളായ അഭിഷേക് നാരായൺ, ആദ്യ എൻ ഡി, ഫാത്തിമത്ത് മിൻഹ എന്നിവർ സംസാരിച്ചു.തുടർന്ന് കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ആഘോഷത്തിന് കൊഴുപ്പേകി.