
ജെസി കാഞ്ഞങ്ങാട് വാരാഘോഷം. മാസ്ക്, ഓക്സിജൻ കോൺസെൻട്രേറ്റർ, ഓക്സിമീറ്റർ എന്നിവ നൽകി.
ജെസി കാഞ്ഞങ്ങാട് വാരാഘോഷം. മാസ്ക്, ഓക്സിജൻ കോൺസെൻട്രേറ്റർ, ഓക്സിമീറ്റർ എന്നിവ നൽകി.

 കാഞ്ഞങ്ങാട്:ഒരാഴ്ച നീണ്ടുനിൽക്കുന്ന ജെസി  വാരാഘോഷത്തിന്റെ ഭാഗമായി
 ജൂനിയർ ചേംബർ ഓഫ് ഇന്ത്യ കാഞ്ഞങ്ങാട് ചാപ്റ്ററിന്റെ നേതൃത്വത്തിൽ വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ മാസ്ക്, പൂടംകല്ല് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ഓക്സിജൻ കോൺസെൻട്രേറ്റർ, ജില്ലാ ഹോമിയോ ആശുപത്രിയിൽ  ഓക്സിമീറ്റർ എന്നിവ നൽകി. കാഞ്ഞങ്ങാട് ജെ.സി.ഐ  പ്രസിഡണ്ട് ഡോക്ടർ നിതാന്ത് ബാൽ ശ്യാം  വെള്ളിക്കോത്ത് സ്കൂളിൽ മാസ്ക് വി എച്ച് എസ്. ഇ വിദ്യാർഥികൾക്ക് നൽകി  പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.  ചടങ്ങിൽ  പ്രോഗ്രാം കോഡിനേറ്റർ   ചാന്ദേഷ് ചന്ദ്രൻ,  സെക്രട്ടറി ഡോക്ടർ രാഹുൽ എ .കെ
 മധുസൂദനൻ വെള്ളിക്കോത്ത് , ദിനേശൻ കെ വി, പി സത്യൻ,വി.എച്ച്എ.സ്ഇ. പ്രിൻസിപ്പൽ ജയശ്രീ ടീച്ചർ, സുരേഷ് മാസ്റ്റർ
 എന്നിവർ സംസാരിച്ചു.

ജെസി വാരാഘോഷത്തിന്റെ രണ്ടാംദിന പരിപാടിയുടെ ഭാഗമായി ലോകപ്രശസ്ത
മെന്റലിസ്റ്റ്  ആദി, കാഞ്ഞങ്ങാട് ജെ.സി.ഐ പുതിയ മെമ്പറാകുന്ന ചടങ്ങും നടന്നു. കൂടാതെ വനിതാ സംരംഭകയായ രാഖി മോഹനനും എൻജിനീയർ രഞ്ജിത്ത് മാവുങ്കാലും കാഞ്ഞങ്ങാട് ജെ.സി.ഐ അംഗങ്ങളായി.

 
					


 Loading ...
 Loading ...


