
കരിച്ചേരി നാരായണൻ മാസ്റ്ററുടെ പേരിലുള്ള പ്രഥമ പുരസ്ക്കാരം മുല്ലപ്പള്ളി രാമചന്ദ്രന് നൽകി.
കരിച്ചേരി നാരായണൻ മാസ്റ്ററുടെ പേരിലുള്ള പ്രഥമ പുരസ്ക്കാരം മുല്ലപ്പള്ളി രാമചന്ദ്രന് നൽകി.
*കോവിഡ് പ്രതിരോധ പ്രവർത്തനം പാളിയതിൽ ഞാൻ നേരത്തെ പറഞ്ഞത് ശരിയെന്ന് കാലം തെളിയിച്ചുവെന്ന് കെ.പി.സി.സി മുൻ പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ*
കരിച്ചേരി :കോവിഡ് പ്രതിരോധ പ്രവർത്തനം പാളിയതിൽ വ്യക്തിപരമായി മന്ത്രിയെ വിമർശിക്കേണ്ടി വന്ന ഘട്ടത്തിൽ അതിന് മുതിർന്നാളാണ് ഞാൻ അന്ന് പൊതുസമൂഹത്തിൽ നിന്നും പിന്തുണ ലഭിച്ചില്ലെങ്കിലും പിന്നീട് ഞാൻ പറഞ്ഞത് ശരിയെന്ന് കാലം തെളിയിച്ചിരിക്കുകയാണ് മുൻ കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. കരിച്ചേരി നാരായണൻ മാസ്റ്റർ പുരസ്ക്കാരം സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സർക്കാറിന്റെ കണക്കിൽ കോവിഡ് മരണം ഇരുപതിനായിരത്തിൽ താഴെയാണ് പക്ഷെ അതിന്റെ എത്രയോ ഇരട്ടിയാണ് മരണമെന്ന് ഹെൽത്ത് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കെന്ന് അദ്ദേഹം കൂട്ടി ചേർത്തു.
ദേശസാൽക്കരണം വഴി സ്വകാര്യ സ്ഥാപനങ്ങളെ ഇന്ത്യയുടെ ദേശീയതയോട് ചേർത്ത് നിർത്തിയ നെഹ്റു-ഇന്ദിര പാരമ്പര്യത്തെ നരേന്ദ്ര മോദി തച്ചുടക്കുകയാണ്. അതുകൊണ്ടാണ് ഇന്ന് സാധാരണക്കാർ യാത്ര ചെയ്യുന്ന ഇന്ത്യൻ റെയിൽവെയടക്കം വിറ്റയിക്കുന്നതെന്ന് അദേഹം കൂട്ടി ചേർത്തു.
സമാനതകളില്ലാത്ത നേതാവായിരുന്നു കരിച്ചേരി നാരായണൻ മാസ്റ്റർ എന്നും അദേഹത്തെ ഓർക്കാൻ ഇങ്ങനെയൊരു പുരസ്കാരം ഏർപ്പാടാക്കിയത് അഭിനന്ദനാർഹമാണെന്ന് കർണ്ണാക മുൻ മന്ത്രി ബി. രാമനാഥ റൈ പറഞ്ഞു. ഉദുമ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കരിച്ചേരി നാരായണൻ മാസ്റ്ററുടെ 3-ാം ചരമവാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മാസ്റ്ററുടെ പേരിലുള്ള പ്രഥമ പുരസ്ക്കാരം കെ.പി.സി.സി മുൻ പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന് കൈമാറി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉദുമ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സി.രാജൻ പെരിയ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി വൈസ് പ്രസിഡണ്ട് അഡ്വ.സി.കെ.ശ്രീധരൻ, ഡി.സി.സി പ്രസിഡണ്ട് പി.കെ.ഫൈസൽ, കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി കെ.പി.കുഞ്ഞികണ്ണൻ, കെ.പി.സി.സി സെക്രട്ടറിമാരായ ബാലകൃഷ്ണൻ പെരിയ, എം.അസൈനാർ, മുൻ ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നിൽ, കണ്ണൂർ യൂണിവേർസിറ്റി മുൻ വൈസ് ചാൻസലർ ഡോ.ഖാദർ മാങ്ങാട്, കെ.വി.ഗംഗാധരൻ, കെ.മൊയ്തീൻ കുട്ടി ഹാജി, വി.ആർ.വിദ്യാസാഗർ, എം.സി.പ്രഭാകരൻ, ഗീതാകൃഷ്ണൻ, പി.വി.സുരേഷ്, എ.വാസുദേവൻ, സുകുമാരൻ പൂച്ചക്കാട്, രവീന്ദ്രൻ കരിച്ചേരി, ബാലകൃഷ്ണൻ നായർ പൊയിനാച്ചി, കെ.വി.ഭക്തവത്സലൻ, പി. ഭാസ്ക്കരൻ നായർ വാസുമാങ്ങാട്, എം.പി.എം.ഷാഫി, ശ്രീകല പുല്ലൂർ, എം.കെ.അനൂപ് കല്യോട്ട്, ദിവാകരൻ പാറത്തോട്, ഗോപാലകൃഷ്ണൻ കരിച്ചേരി എന്നിവർ സംസാരിച്ചു. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ചന്തുകുട്ടി പൊഴുതല സ്വാഗതവും രഞ്ജിത്ത്.പി നന്ദിയും പറഞ്ഞു. പുരസ്ക്കാരം ഏറ്റുവാങ്ങിയ മുല്ലപള്ളി രാമചന്ദ്രൻ മറുപടി പ്രസംഗം നടത്തി. രാവിലെ എത്തിയ മുല്ലപ്പള്ളി രാമചന്ദ്രൻ കരിച്ചേരി മാസ്റ്ററുടെ ശവകുടീരത്തിൽ പുഷ്പാർച നടത്തി.