
പി.എൻ പണിക്കർ സ്മാരക സാക്ഷരതാ അവാർഡ് സി.പി വി.വിനോദ് കുമാറിന്.
പി.എൻ പണിക്കർ സ്മാരക സാക്ഷരതാ അവാർഡ് സി.പി വി.വിനോദ് കുമാറിന്.
കാസർകോട്:
ലോക സാക്ഷരതാ ദിനത്തോടനുബന്ധിച്ച് എല്ലാ വർഷവും കാൻഫെഡ് സോഷ്യൽ ഫോറം നൽകിവരുന്ന മികച്ച സാക്ഷരതാ- സാമൂഹ്യ,സന്നദ്ധ പ്രവർത്തകർക്കുള്ള പി.എൻ പണിക്കർ സ്മാരക സാക്ഷരതാ അവാർഡിന് സാക്ഷരതാ സാമൂഹ്യ സന്നദ്ധ വിദ്യാഭ്യാസ പ്രവർത്തകനും അധ്യാപകനുമായ സി.പി.വി വിനോദ് കുമാറിനെ തെരഞ്ഞെടുത്തു, കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി കാൻഫെഡിന്റെ സജീവ പ്രവർത്തകൻ കൂടിയാണ്
ഫോറം ചെയർമാൻ കൂക്കാനം റഹ്മാൻ, സെക്രട്ടറി ഷാഫി ചൂരിപ്പള്ളം, എൻ സുകുമാരൻ, മാധവൻ മാട്ടുമ്മൽ, സക്കീന അബ്ബാസ്, ഹനീഫ കടപ്പുറം, ടി.കെ.ജനനി എന്നിവരടങ്ങിയ ജൂറിയാണ് അവാർഡിന് വിനോദിനെ തെരഞ്ഞെടുത്തത്. ദീർഘകാലം സാക്ഷരതാ തുടർ വിദ്യാഭ്യാസ, അനൗപചാരിക വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ചതിനാണ് അദ്ദേഹത്തെ അവാർഡിന് തെരഞ്ഞെടുത്തത്. സമ്പൂർണ്ണ സാക്ഷരതായജ്ഞത്തിൽ മാസ്റ്റർ ട്രെയിനിയായും കെ.ആർ പി ആയും, അജാനൂർ പഞ്ചായത്ത് സാക്ഷരതാ അസിസ്റ്റൻ്റ് പ്രോജക്ട് ഓഫീസറായും, തീരദേശ സാക്ഷരതാ റിസോസ് പേർ സനായും പ്രവർത്തിച്ചിട്ടുണ്ട്. സാക്ഷരത പ്രേരക്മാരുടെ സംസ്ഥാനതല പരിശീലകൻ കൂടിയാണ്.
പത്താം ക്ലാസ്സ്, പ്ലസ് ടു തുല്യത പഠിതാക്കളെ പഠിപ്പിക്കുന്ന റിസോർസ് അധ്യാപക നാണിപ്പോൾ. കാൻഫെഡ് ജില്ലാ ഭാരവാഹി, മാനവശേഷി മന്ത്രാലയത്തിൻ്റെ കീഴിലുള്ള നാഷണൽ യൂത്ത് പ്രോജക്റ്റ് ജില്ലാ കോ ഓർഡിനേറ്റർ കാഞ്ഞങ്ങാട് ടൗൺ ലയൺസ് ക്ലബ്ബ് ഡയറക്ടർ എന്നീ നിലകളിലും വിവിധ സാമൂഹ്യ സന്നദ്ധ സേവന പ്രവർത്തനങ്ങളിലും സജീവമായി രംഗത്തുണ്ട്. അധ്യാപകനായി
ഡി.പി ഇ പി, എസ് എസ് എ ട്രെയിനറായി വിവിധ വിദ്യാഭ്യാസ പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകിയ ഇദ്ദേഹം ഇപ്പോൾ വേലേശ്വരം ഗവ യു .പി സകൂൾ പ്രധാനാധ്യാപകനാണ്.
ഭാര്യ ശ്രീജ.
ഹൊസ്ദുർഗ് താലൂക്ക് ഓഫീസ് ക്ലാർക്ക് ആണ്. മക്കൾ ശ്രീലക്ഷ്മി, മീനാക്ഷി.
സെപ്തംബർ 8 ന് ലോക സാക്ഷരതാ ദിനത്തിൽ രാവിലെ വീട്ടിൽ ചെന്ന് അവാർഡ് വിതരണവും, ആദരിക്കൽ ചടങ്ങും നടത്തുമെന്നു കാൻഫെഡ് ഭാരവാഹികൾ അറിയിച്ചു.