
ഇംഗ്ലീഷ് ഗ്രാജുവേറ്റ്സ് അസോസിയേഷൻറെ “ലേപ്പ്”- ലാംഗ്വേജ് എക്വിസിഷൻ പ്രോഗ്രാം ശില്പശാല ഉദ്ഘാടനത്തിന് വിദേശവനിത എത്തിയത് ശ്രദ്ധേയമായി
കോഴിക്കോട്: ഇംഗ്ലീഷ് ഗ്രാജുവേറ്റ്സ് അസോസിയേഷൻറെ “ലേപ്പ്”- ലാംഗ്വേജ് എക്വിസിഷൻ പ്രോഗ്രാം ശില്പശാല ഉദ്ഘാടനത്തിന് വിദേശവനിത എത്തിയത് ശ്രദ്ധേയമായി.
r
പിക് – പ്രൊനൗൺസ് ഇറ്റ് കറക്ട്‌ലി എന്ന പേരിൽ നടന്ന ഇരുപത്തിയൊന്നാമത് ശില്പശാല ഉദ്ഘാടനത്തിന് സ്പെയിനിലെ മാഡ്രിഡിൽ നിന്ന് ധന ഗിബ്സ് എന്ന അധ്യാപികയും ശില്പശാല കൈകാര്യം ചെയ്യാൻ യു എ യിലെ അൽ ഐനിൽനിന്ന് കെപി ലിബീഷ് എന്ന അധ്യാപകനും എത്തിച്ചേർന്നതാണ് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ആവേശമായത്. വത്സൻ പല്ലവി അധ്യക്ഷത വഹിച്ചു. മിൻഹ ഫാത്തിമ, നൂഹ നൗറിൻ, കെ എ രേഖ, ടിപി ജോൺസൺ, സുനൈന മേനോൻ തുടങ്ങിയവർ സംസാരിച്ചു. ഇംഗ്ലീഷ് ഭാഷയുടെ ബ്രിട്ടീഷ് ഉച്ചാരണ രീതി സ്വായത്തമാക്കിയ ലിബീഷ് വളരെ സ്വാഭാവികവും ആധികാരികവുമായ രീതിയിൽ തന്നെ ശില്പശാല നയിച്ചു.
വിദ്യാർത്ഥികൾ ഉന്നയിച്ച ഉച്ചാരണ സംബന്ധമായ എല്ലാ സംശയങ്ങൾളും ദൂരികരിച്ചു. പരമാവധി വിദ്യാർത്ഥികൾ സജീവമായി ഇടപെടുന്ന രീതിയിലായിരുന്നു ശില്പശാല. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി നിരവധി വിദ്യാർത്ഥികളും അധ്യാപകരും ശില്പശാലയിൽ പങ്കെടുത്തു.
ഇംഗ്ലീഷ് ഗ്രാജ്വേറ്റ്സ് അസോസിയേഷൻ്റെ “പിക്” ശില്പശാല സ്പെയിനിൽ നിന്നുള്ള ധന ഗിബ്സ് ഉദ്ഘാടനം ചെയ്യുന്നു.