
പഴമയുടെ പുതുമയിൽ രാവണേശ്വരം അപ്ലിയത്ത് തറവാട്., പുനരുദ്ധാരണ ശുദ്ധികലശ ചടങ്ങുകൾ നടന്നു.
പഴമയുടെ പുതുമയിൽ രാവണേശ്വരം അപ്ലിയത്ത് തറവാട്., പുനരുദ്ധാരണ ശുദ്ധികലശ ചടങ്ങുകൾ നടന്നു.
രാവണേശ്വരം: ജില്ലയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള നായർ തറവാടുകളിൽ ഒന്നാണ് രാവണേശ്വരം അപ്ലിയത്ത് തറവാട്. തറവാട് അംഗങ്ങളുടെ നേതൃത്വത്തിൽ പഴമ നഷ്ടപ്പെടാതെ പുതുക്കി പണിതിരിക്കയാണ് തറവാട് ഇപ്പോൾ. മിക്ക തറവാടുകളുംക്ഷേത്രങ്ങളും പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുമ്പോൾ പഴമ നഷ്ടപ്പെടുത്തി കോൺക്രീറ്റ് സൗധങ്ങൾ ഉയർന്നുവരാറാണ് പതിവ്.എന്നാൽ രാവണേശ്വരം അപ്ലിയത്ത് തറവാട് പഴമ നഷ്ടപ്പെടാതെ അതേപടി നിലനിർത്തുകയും കാലാനുസൃതമായി പുതിയ മോഡി നൽകുകയും ചെയ്തിട്ടുണ്ട്.
കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ പുനരുദ്ധാരണ ശുദ്ധികലശ ചടങ്ങുകൾ വളരെ ലളിതമായ ചടങ്ങുകളോടെ അരവത്ത്കെ. യു ദാമോദര തന്ത്രികളുടെ കാർമികത്വത്തിൽ നടന്നു. തറവാട്ട് കാരണവരായ എ.ബാലകൃഷ്ണൻ നായർ, ടി.എ.രാധാകൃഷ്ണൻ നായർ, എ. രാമചന്ദ്രൻ , എ.ബാലചന്ദ്രൻ.
ടി.എ അജയകുമാർ ,എ.ശ്രീധരൻ നായർ എന്നിവർ നേതൃത്വം നൽകി. തറവാട് അംഗങ്ങളും മറ്റ് ഭക്തജനങ്ങളും പങ്കെടുത്തു.