കേരള എൻജിഒ യൂണിയൻ ധർണ്ണ സമരം സംഘടിപ്പിച്ചു.
കേരള എൻജിഒ യൂണിയൻ ധർണ്ണ സമരം സംഘടിപ്പിച്ചു.
പെരിയ : കേരള എൻജിഒ യൂണിയൻ പുല്ലൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ പെരിയ പോളിടെക്നിക്കിൽ ധർണ്ണ സമരം സംഘടിപ്പിച്ചു.കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ അണിനിരക്കുക,
പി.എഫ്. ആർ.ഡി.എ നിയമം പിൻവലിക്കുക, ജനോൻമുഖ സിവിൽസർവീസ് യാഥാർത്ഥ്യമാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടാണ് ധർണ്ണ സമരം സംഘടിപ്പിച്ചത്. ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.ഉണ്ണികൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. പുല്ലൂർ യൂണിറ്റ് കമ്മിറ്റി അംഗം രഹിത. ഡി അധ്യക്ഷയായി. ഹോസ്ദുർഗ് ഏരിയ കമ്മിറ്റി അംഗം സജിത്ത്. യു, പ്രഭാകരൻ. കെ കൈരളി.എ. കെ എന്നിവർ സംസാരിച്ചു. ധർണയ്ക്ക് മുന്നോടിയായി പ്രവർത്തകർ പോളി കാമ്പസിനകത്ത് പ്രകടനവും നടത്തി.
Live Cricket
Live Share Market