സദാനന്ദ പൈ സ്മാരക പ്രഥമ പുരസ്കാരം പന്ന്യൻ രവീന്ദ്രന്. സ്വാതന്ത്രസമര സേനാനിയും കരിവെള്ളൂർ സമര നേതൃനിരയിലെ പ്രമുഖനും, സി.പി.ഐ സംസ്ഥാന കൗൺസിൽ ഓഫീസായ എം.എൻ സ്മാരകത്തിൽ ദീർഘകാലം ഓഫീസ് സെക്രട്ടറിയുമായിരുന്ന സദാനന്ദ പൈയുടെ പേരിൽ കരിവെള്ളൂർ സദാനന്ദ പൈ സ്മാരക സാംസ്കാരിക സമിതി ഏർപ്പെടുത്തിയതാണ് പുരസ്കാരം

കരിവെള്ളൂർ: സദാനന്ദ പൈ സ്മാരക പ്രഥമ പുരസ്കാരം പന്ന്യൻ രവീന്ദ്രന്.

സ്വാതന്ത്രസമര സേനാനിയും കരിവെള്ളൂർ സമര നേതൃനിരയിലെ പ്രമുഖനും, സി.പി.ഐ സംസ്ഥാന കൗൺസിൽ ഓഫീസായ എം.എൻ സ്മാരകത്തിൽ ദീർഘകാലം ഓഫീസ് സെക്രട്ടറിയുമായിരുന്ന സദാനന്ദ പൈയുടെ പേരിൽ കരിവെള്ളൂർ സദാനന്ദ പൈ സ്മാരക സാംസ്കാരിക സമിതി ഏർപ്പെടുത്തിയതാണ് പുരസ്കാരം

സംശുദ്ധ രാഷ്ട്രീയത്തിനുടമയായ പന്ന്യൻ രവീന്ദ്രൻ്റെ’എളിമയും ലാളിത്യവും മുഖമുദ്രയാക്കിയ പൊതുപ്രവർത്തനവും, പ്രഭാഷണ കലയിലെ മികവും പരിഗണിച്ചാണ് അവാർഡ് നൽകുന്നത്.10001 രൂപയും പ്രശസ്ത്രി പത്രവും അടങ്ങുന്നതാണ് അവാർഡ്. സദാനന്ദ പൈ ഓർമ്മ ദിനമായ 26 ന് വൈകിട്ട് 4ന് കരിവെള്ളൂർ എവൺ ക്ലബ്ബ് ഓഡിറ്റോറിയത്തിൽ അവാർഡ് വിതരണം നടക്കും. സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റംഗം ബിനോയ് വിശ്വം എം.പി പന്ന്യൻ രവീന്ദ്രന് അവാർഡ് വിതരണം ചെയ്യുമെന്ന് സദാനന്ദ പൈസാംസ്കാരിക സമിതി സെക്രട്ടറി കെ ഇ മുകുന്ദൻ മാസ്റ്റർ പ്രസിഡണ്ട് കെ.വിനോദ് കുമാർ എന്നിവർ അറിയിച്ചു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close