ഉദിനൂർ സെൻട്രൽ സ്കൂളിന്റെ ചിന്താശകലങ്ങൾ വൈറലാവുന്നു . . . . . . . . . .

ഉദിനൂർ സെൻട്രൽ സ്കൂളിന്റെ ചിന്താശകലങ്ങൾ വൈറലാവുന്നു
. . . . . . . . . . . . . . . .

r

പ്രഭാതങ്ങളെ ഉൻമേഷഭരിതമാക്കുന്ന പോസിറ്റീവ് ചിന്താശകലങ്ങളുമായി ഉദിനൂർ സെൻട്രൽ എയുപി സ്കൂളിലെ കുരുന്നുകൾ. സംസ്ഥാനത്തെ വിദ്യാലയങ്ങളില സോഷ്യൽ മീഡിയ ഗ്രൂപ്പകളുടെ അവിഭാജ്യ ഘടകമായി മാറിക്കൊണ്ടിരിക്കുകയാണ് ഉദിനൂർ സെൻട്രൽ എയുപി സ്കൂൾ ഒരുക്കുന്ന വൈബ് അപ്പ് തോട്ട്സ് എന്ന ഗുണാത്മക ചിന്താശകലങ്ങൾ. അൻപതോളം കുട്ടികൾ ഇതുവരെയായി ചിന്താശകലങ്ങൾ അവതരിപ്പിച്ചു കഴിഞ്ഞു. വിദ്യാഭ്യാസ പ്രാധാന്യമുള്ളതും പ്രചോദനാത്മകവുമായ ചിന്താശകലങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കന്നത്. യു ട്യൂബ് ചാനലിൽ അൻപത് എപ്പിസോഡുകൾ പിന്നിട്ട ഈ ചിന്താശകലങ്ങൾ ഇതുവരെയായി പത്തായിരത്തിലധികം കാഴ്ചക്കാരെ (വ്യു ടൈം) നേടിക്കഴിഞ്ഞു. വിദ്യാലയത്തിലെ ഇംഗ്ലീഷ് ക്ലബിന്റെ നേതൃത്വത്തിലാണ് പരിപാടി അവതരിപ്പിക്കുന്നത്. വൈബ് അപ്പ് തോട്ട്സ്, ഡെയ്ലി ന്യൂസ് , ടെക്ക് ന്യൂസ്, വിദ്യാഭ്യാസ പ്രാധാന്യമുള്ള മറ്റ് വീഡിയോകൾ ഇവയും ഇംഗ്ലീഷ് ക്ലബിന്റെ നേതൃത്ത്വത്തിൽ തയ്യാറാക്കുന്നുണ്ട്. ചിന്താശകലങ്ങൾ കുട്ടികളുമായി ചേർന്ന് തയ്യാറാക്കുന്നത് ഇംഗ്ലിഷ് ക്ലബ് കൺവീനറും സംസ്ഥാന പാഠപുസ്തക സമിതി അംഗവുമായ ഏവി സന്തോഷ്കുമാർ ആണ്. ക്ലബിന്റെ യുട്യൂബ് ചാനലായ സ്കൂൾ വീഡിയോസ് ഇതുവരെയായി പത്തായിരത്തിലധികം പേർ കണ്ടുകഴിഞ്ഞു. ഇംഗ്ലീഷ് പ്രാവീണ്യമില്ലാത്ത കൂടുംബങ്ങളിൽ നിന്നുള്ള കുട്ടികളെ പോലും അനായാസേന ഇംഗ്ലീഷിലുള്ള വാർത്തകളും ചിന്താശകലങ്ങളും അവതരിപ്പിക്കുന്നതിന് പ്രാപ്തരാക്കാൻ കഴിയുന്നു എന്നതാണ് ഈ പരിപാടികളുടെ പ്രധാന സവിശേഷത. ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾ ഇതിൽ പങ്കെടുക്കുന്നു. വീഡിയോ നിർമ്മാണം എഡിറ്റിങ്ങ് ഉൾപ്പെടെയുള്ള സാങ്കേതിക കാര്യങ്ങൾ അധ്യാപികമാരായ ദേവു ആർ നാഥ്, അനുഷ എന്നിവർ നിർവഹിക്കുന്നു. പ്രധാനാധ്യാപിക പി കൈരളിക്കൊപ്പം അധ്യാപകരായകെ രാജേഷ് കുമാർ , യു സുഗതൻ , അനീഷ എന്നിവരാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close