CPIM മഡിയൻ ബ്രാഞ്ച് സമ്മേളനം മഡിയൻ ജവാൻ ക്ലബ്ബിൽ പ്രത്യേകം തയ്യാറാക്കിയ എ.വി.കണ്ണൻ നഗറിൽ നടന്നു
CPIM മഡിയൻ ബ്രാഞ്ച് സമ്മേളനം മഡിയൻ ജവാൻ ക്ലബ്ബിൽ പ്രത്യേകം തയ്യാറാക്കിയ എ.വി.കണ്ണൻ നഗറിൽ നടന്നു മുതിർന്ന പാർട്ടി മെമ്പർ പി. മാണിക്കുഞ്ഞി പതാക ഉയർത്തി.കെ. വി. അശോകൻ്റെ അദ്ധ്യക്ഷതയിൽ സി.പി. ഐ . എം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി മെമ്പർ വി സുകുമാരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.കെ. വി. അശോകൻ അദ്ധ്യക്ഷനായി. സമ്മേളനത്തിൽ സ്നേഹജൻ രക്ത സാക്ഷി പ്രേമേയവും റിജേഷ് അനുശോചന പ്രമേയവും സെക്രട്ടറി ബി.ഗംഗാധരൻ പ്രവർത്തന റിപ്പോർട്ടിങ്ങും അവതരിപ്പിച്ചു.ചിത്താരി ലോക്കൽ സെക്രട്ടറി ബി.ബാലകൃഷഷ്ണൻ, ലോക്കൽ കമ്മിറ്റി മെമ്പർ എ.വി.പവിത്രൻ എന്നിവർ സംസാരിച്ചു. സമ്മേളനത്തിൽ വച്ച് കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ മുൻനിര പങ്കാളികളായ ആശാവർക്കർമാരായ നളിനി,തങ്കമണി, മായ എന്നിവരെ ആദരിച്ചു.
: സമ്മേളനത്തോ ടനുബദ്ധിച്ച്, ബ്രാഞ്ച് വിഭചനം നടന്നു.മഡിയൻ ബ്രാഞ്ച്, മഡിയൻ ടൗൺ ബ്രാഞ്ച് എന്നീ രണ്ട് ബ്രാഞ്ചുകളായി വിഭചിച്ചു.മഡിയൻ ബ്രാഞ്ച് സെക്രട്ടറിയായി എം മനോജിനെയും, മഡിയൻ ടൗൺ ബ്രാഞ്ച് സെക്രട്ടറിയായി പി റിജേഷിനേയും തിരഞ്ഞെടുത്തു