അജാനൂർ ഗ്രാമപഞ്ചായത്ത് കേരള സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി ലൈഫ് ഭവന പദ്ധതിയിൽ പൂർത്തീകരിച്ച വീടുകളുടെ പ്രഖ്യാപനവും ഗൃഹപ്രവേശന ചടങ്ങും താക്കോല്‍ ദാനവും നടത്തി.

അജാനൂർ ഗ്രാമപഞ്ചായത്ത് കേരള സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി ലൈഫ് ഭവന പദ്ധതിയിൽ പൂർത്തീകരിച്ച വീടുകളുടെ പ്രഖ്യാപനവും ഗൃഹപ്രവേശന ചടങ്ങും
താക്കോല്‍ ദാനവും നടത്തി.

സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി അജാനൂർ ഗ്രാമപഞ്ചായത്ത് ലൈഫ് മിഷന്‍ പദ്ധതിയിലൂടെ പൂര്‍ത്തീകരിച്ച ഭവനങ്ങളുടെ പ്രഖ്യാപനവും ഗൃഹപ്രവേശന ചടങ്ങും താക്കോല്‍ ദാനവും നടന്നു. അജാനൂർ ഗ്രാമ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ പഞ്ചായത്തു പ്രസിഡന്റ് ടി.ശോഭ ഗ്രാമപഞ്ചായത്ത് തലത്തിൽ പൂർത്തീകരിച്ച വീടുകളുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തി.വൈസ് പ്രസിഡണ്ട് കെ.സബീഷ് അധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. കൃഷ്ണൻ മാസ്റ്റർ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.മീന,
വാർഡ് അംഗങ്ങളായ കെ. രവീന്ദ്രൻ,
സി.എച്ച് ഹംസ, പി.സുനിത, മിനി.പി
സി.ഡി.എസ് ചെയർപേഴ്സൺ കെ രത്ന, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ബിജുലാൽ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. വി. ഇ. ഒ എം.സുരേഷ് ബാബു പദ്ധതിയുടെ റിപ്പോർട്ട് അവതരണം നടത്തി. തുടർന്ന് ലൈഫ് പദ്ധതിയിലൂടെ നിർമ്മാണം പൂർത്തീകരിച്ച പുതിയ കണ്ടത്തെ ദാമോദരൻ പി.കെ എന്നിവർക്കുള്ള വീടിന്റെ താക്കോൽ അവരുടെ വീട്ടിലെത്തി അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ കൈമാറി. ചടങ്ങിൽ വാർഡ് അംഗം
മധു. എം. വി,
ഗ്രാമ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാർ എന്നിവർ സംബന്ധിച്ചു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close