JCl ദേശീയ പരിശീലകൻ കെ. ബാബുരാജിന്റെ നിര്യാണത്തിൽ ജേസീ പ്രവർത്തകർ അനുശോചന യോഗം നടത്തി*

*JCl ദേശീയ പരിശീലകൻ കെ. ബാബുരാജിന്റെ നിര്യാണത്തിൽ ജേസീ പ്രവർത്തകർ അനുശോചന യോഗം നടത്തി*

പള്ളിക്കര : ജൂനിയർ ചേംബർ ഇന്റർനാഷണൽ മേഖല 19 ന്റെ മുൻ വൈസ് പ്രസിഡണ്ടും ദേശീയ പരിശീലകനുമായ കെ.ബാബുരാജിന്റെ നിര്യാണത്തിൽ ജേസിഐ ബേക്കൽ ഫോർട്ടും, ജേസിഐ കാസർഗോഡ് ഹെറിട്ടേജ് സിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ അനുസ്മരണ യോഗം നടത്തി. പള്ളിക്കര ജേസി ഭവനിൽ നടന്ന ചടങ്ങിൽ ജൂനിയർ ചേംബർ ഇന്റർനാഷണൽ മേഖല 19 ന്റെ മുൻ പ്രസിഡണ്ടും അന്തർദേശിയ പരിശീലകനുമായ വി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. ജെസിഐ ബേക്കൽ ഫോർട്ട് പ്രസിഡണ്ട് സാലിം ബേക്കൽ അദ്ധ്യക്ഷത വഹിച്ചു. ജെസിഐ മുൻകാല പ്രസിഡണ്ടുമാരായ ഫാറൂഖ് കാസ്മി, കെ.ടി. സുഭാഷ് നാരായണൻ, ഷെരീഫ് കാപ്പിൽ, സൈഫുദ്ധീൻ കളനാട്, എൻ.എ.അബ്ദുൾ നാസർ, സലീം ഐസ് പ്ലാന്റ്, മുഹാജിർ കെ.എസ്, കെ.എൻ.രാജേന്ദ്രപ്രസാദ്, അസ്സു ജീലാനി
എന്നിവർ സംസാരിച്ചു. ജെസിഐ ബേക്കൽ ഫോർട്ട് മുൻ പ്രസിഡണ്ട് സുകുമാരൻ പൂച്ചക്കാട് സ്വാഗതവും, ജെസിഐ ഹെറിട്ടേജ് സിറ്റി പ്രസിഡണ്ട് കെ.എ.ഷറഫുദ്ധീൻ നന്ദിയും പറഞ്ഞു.

ബാബുരാജിന്റെ പേരിൽ എല്ലാ വർഷവും ട്രൈനിംഗ് മേഖലയിൽ കഴിവ് തെളിയിച്ചവർക്ക് സ്ഥിരം അവാർഡ് നൽകണം എന്നാവശ്യപ്പെട്ടു കൊണ്ട് മേഖല 19 ന്റെ പ്രസിഡണ്ടിന് നിവേദനം നൽകാൻ തീരുമാനിച്ചു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close