മാഫിയ സംഘങ്ങൾക്കെതിരെ.കർശന നടപടി സ്വീകരിക്കണം- ഡി ജി പി

മാഫിയ സംഘങ്ങൾക്കെതിരെ.കർശന നടപടി സ്വീകരിക്കണം- ഡി ജി പി

മാഫിയ സംഘങ്ങൾക്കെതിരെയും,
മയക്കുമരുന്ന്, ചാരയക്കടത്ത് തുടങ്ങിയവക്കെതിരെയും കർശന നടപടി
സ്വീകരിക്കണമെന്നു ജില്ലയിലെ പോലീസ് ഓഫീസർമാരോട് സംസ്‌ഥാന പോലീസ് മേധാവി അനിൽകാന്ത് നിർദ്ദേശിച്ചു.
സ്ത്രീകൾക്കും, കുട്ടികൾക്കും എതിരെയുള്ള കുറ്റകൃത്യങ്ങളിൽ കാര്യക്ഷമമായ നടപടിയും,
ജാഗ്രതയും ഉണ്ടാകണമെന്നും അദ്ദേഹം നിർദേശിച്ചു.
ജില്ലാ പോലീസ് ആസ്ഥാനത്തെ പരാതി പരിഹാര അദാലത്തിന് ശേഷം
എസ്.എച്ച്.ഓമാർക്കും ഡി.വൈ.എസ്.പിമാർക്കുമായി ചേർന്ന പ്രത്യേക യോഗത്തിലാണ് ഡി ജി പി.മാർഗ നിർദ്ദേശങ്ങൾ നൽകിയത്.
യോഗത്തിൽ ജില്ലാ പോലിസ് മേധാവി പി.ബി.രാജീവ് ജില്ലയിലെ
നിലവിലുള്ള ക്രമസമാധാന പ്രശ്നങ്ങളെ പറ്റിയും, കേസുകളെ പറ്റിയും,
കഞ്ചാവ്, സ്വർണ്ണക്കടത്ത്, ഗുണ്ടാ പ്രവർത്തനം എന്നിവയെ പറ്റിയും,
ജില്ലയിലെ തീവ്രവാദസംഘടനകളെ പറ്റിയും വിശദീകരിച്ചു. മീറ്റിങ്ങിൽ
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ പറ്റിയും, കേസുകളുടെ
അന്വേഷണത്തെപറ്റിയും ഉദ്യോഗസ്ഥൻമാർക്ക്
സംസ്ഥാന പോലിസ്
മേധാവി നിർദ്ദേശം നൽകി.
ജില്ലയിലെ പോലിസ് സേനാംഗങ്ങളുടെ സർവ്വീസ് സംബന്ധമായ പരാതിയും
സ്വീകരിച്ചു. ഉത്തരമേഖല ഐ.ജി അശോക് യാദവ്, കണ്ണൂർ മേഖല
ഡി.ഐ.ജി സേതുരാമൻ തുടങ്ങിയവർ
യോഗത്തിൽ പങ്കെടുത്തു.

r

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close