കാസർകോട് വിദ്യാഭ്യാസ ഉപഡയരക്ടറുടെ കാര്യാലയച്ചുമരിൽ ഇനി ചിത്രഭാഷയും.
കാസർകോട്
വിദ്യാഭ്യാസ ഉപഡയരക്ടറുടെ
കാര്യാലയച്ചുമരിൽ
ഇനി ചിത്രഭാഷയും.
ചിത്രച്ചുമരൊരുക്കി
വിദ്യാഭ്യാസ ഓഫീസ്
കേരളത്തിൻ്റെ കലാരൂപമായ കഥകളി,
കാസർകോടിൻ്റെ തനത് കലയായ യക്ഷഗാനം,
ലോക ടൂറിസം ഭൂപടത്തിൽ സ്ഥാനം പിടിച്ച ബേക്കൽ കോട്ട,
പിന്നെ, സാംസ്കാരികവും വിദ്യാഭ്യാസവും പ്രകൃതിയും..
കാസർകോട് ജില്ലാ വിദ്യാഭ്യാസ ഉപഡയരകടറുടെ കാര്യാലയത്തിലേക്ക് പ്രവേശിക്കുമ്പോൾ
ആരേയും വരവേൽക്കാൻ
ഇനിമുതൽ ഈ ചുമരുകളുമുണ്ടാവും.
ജീവൻ തുടിക്കുന്ന ചിത്രങ്ങളായി.
ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടർ
കെ.വി.പുഷ്പയുടെ താല്പര്യപ്രകാരം,
അധ്യാപകരും ചിത്രകാരൻമാരുമായ
പ്രമോദ് അടുത്തില,
കലേഷ് കലാലയ,
സുരേഷ് എം.വി. എന്നിവരാണ് ചിത്രമൊരുക്കിയത്.
ഡി.ഡി.ഇ.ഓഫീസ് ജീവനക്കാരായ
രാജേഷ്ബാബു വി.വി.,
വിശ്വനാഥ് നായക് എന്നിവരും സഹായിച്ചു.
Live Cricket
Live Share Market