കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വേർപിരിയൽ തൊഴിലാളി കർഷക പ്രസ്ഥാനങ്ങളെയും വിപ്ലവ ശക്തികളെയും ദുർബലപ്പെടുത്തിയെന്ന് സിപിഐ ദേശീയ സെക്രട്ടറിയേറ്റംഗം ബിനോയ് വിശ്വം എം.പി.
കരിവെള്ളൂർ: കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വേർപിരിയൽ തൊഴിലാളി കർഷക പ്രസ്ഥാനങ്ങളെയും വിപ്ലവ ശക്തികളെയും ദുർബലപ്പെടുത്തിയെന്ന് സിപിഐ ദേശീയ സെക്രട്ടറിയേറ്റംഗം ബിനോയ് വിശ്വം എം.പി.
സ്വാതന്ത്രസമര സേനാനി സദാനന്ദ പൈയുടെ ചരമവാർഷികത്തോടനുബന്ധിച്ച് സദാനന്ദപൈ സ്മാരക സാംസ്കാരിക സമിതി പ്രഥമ പുരസ്കാരം പന്ന്യൻ രവീന്ദ്രന് സമർപ്പിച്ചു കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നമ്മൾ വന്ന വഴികളിൽ എന്തൊക്കെ നഷ്ട്ടപ്പെട്ടുവെന്ന് പരിശോധിക്കണമെന്നും അതിന് വെളിച്ചമേകുന്ന ജീവിതമാണ് കരിവെള്ളൂർ സമര സേനാനി സദാനന്ദപൈയുടേതെന്നും ബിനോയ് വിശ്വം പറഞ്ഞു.ഏവൺ ക്ലബ്ബ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം കെ.വി.ബാബു അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി പി.സന്തോഷ് കുമാർ അനുസ്മരണ പ്രഭാഷണം നടത്തി.എ.വി.ലേജു, എം രാമകൃഷ്ണൻ സഭാനന്ദ പെ സാംസ്കാരിക സമിതി പ്രസിഡണ്ട് കെ.വിനോദ് കുമാർ സെകട്ടറി കെ. ഇ മുകുന്ദൻ മാസ്റ്റർഎന്നിവർ പ്രസംഗിച്ചു.