ഗാന്ധി ജയന്തി: സ്മൃതി യാത്രകളുമായി ഗ്രന്ഥശാലകൾ
ഗാന്ധി ജയന്തി: സ്മൃതി യാത്രകളുമായി ഗ്രന്ഥശാലകൾ
ഗാന്ധിജയന്തി വാരാചരണത്തിൻ്റെ ഭാഗമായി ജില്ലയിലെ ഗ്രന്ഥാലയങ്ങളിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കുന്നു. ഇതോടനുബന്ധിച്ച് സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട പ്രധാന പ്രക്ഷോഭങ്ങളും കൂടിച്ചേരലുകളും നടന്ന പ്രദേശങ്ങൾ, സ്മാരകങ്ങൾ, പോരാളികളുടെ ഭവനങ്ങൾ, സ്മൃതി മണ്ഡപങ്ങൾ എന്നിവ കോവിഡ് പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ട്, സന്ദർശിച്ച് ഗാന്ധിജിയുടെ സ്വാതന്ത്ര്യ സമരപോരാട്ടങ്ങൾ അനുസ്മരിക്കും. ഒപ്പം ഓരോ പ്രദേശത്തും ദേശീയ പ്രസ്ഥാനത്തിൻ്റെ ഭാഗമായി നടന്ന പ്രക്ഷോഭങ്ങളെപ്പറ്റി പോരാളികളെയും ചരിത്രകാരൻമാരെയും മറ്റും പങ്കെടുപ്പിച്ച് പങ്കുവയ്ക്കും. അനുസ്മരണ പ്രഭാഷണങ്ങൾ, ഗാന്ധിയൻ സാഹിത്യകൃതികളുടെ പ്രദർശനം,ക്വിസ് മത്സരം, ഗാന്ധി സിനിമകളുടെയും ഡോക്യുമെൻ്ററികളുടെയും പ്രദർശനം, പൊതു ശുചീകരണം തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കുമെന്ന് കാസർകോട് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് കെ വി കുഞ്ഞിരാമനും സെക്രട്ടറി ഡോ.പി പ്രഭാകരനും അറിയിച്ചു.